അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ അമ്മയായ നടി മീനയുടെ അവസ്ഥയിതാണ്… അഭിനയിച്ചു എന്നല്ലാതെ …..
എല്ലാവരും അറിയും.. നാലാള് കൂടുന്നിടത്ത് തലയുയര്‍ത്തി ചെല്ലാം.. അഭിനയിച്ചതെല്ലാം സൂപ്പര്‍ ഹിറ്റ് സിനിമകളില്‍… എന്നാല്‍ മീന ഗണേഷ് എന്ന നടി അവശതയിലാണ് പ്രധാന കാരണം സാമ്പത്തികം തന്നെ താര സംഘടനയായ അമ്മയില്‍ ഇവരെ പോലുള്ളവര്‍ അംഗങ്ങളാണോ എന്നറിയില്ല ഇനി ആകണമെങ്കില്‍ത്തന്നെ അതിനും വേണം ലക്ഷങ്ങള്‍, കഴിഞ്ഞ തവണവരെ അംഗത്വഫീ ഒരുലക്ഷമായിരുന്നു ഈ വര്‍ഷം മുതല്‍ ജി എസ് ടി ചേര്‍ത്ത് രണ്ട് ലക്ഷത്തി അയ്യായിരം ഉറുപ്പിക കൊടുക്കണം, അതൊക്കെ ഇതുപോലുള്ള ദിവസവേതനക്കാരായ നടീനടന്മാര്ക്ക് പറ്റോ.
ഏതായാലും മീനാഗണേഷ് എന്ന നടിയുടെ അവസ്ഥ കുറച്ചു കഷ്ടമാണെന്നറിയുന്നു, നാടക രംഗത്തിലൂടെ വന്ന് പിന്നീട് സിനിമയില്‍ വലിയ സ്ഥാനം നേടിയ നിരവധി പേരെ നമുക്ക് എല്ലാം അറിയാം. അത്തരത്തിലൊരു നടിയാണ് മീന ഗണേഷ്. അമ്മ വേഷങ്ങളിലൂടെയാണ് ഈ താരം ശ്രദ്ധ നേടിയത്. നന്ദനം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മീശ മാധവന് തുടങ്ങിയ സിനിമകളിലെല്ലാം മീനാ ഗണേഷ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മികച്ച സ്വഭാവ നടിക്കുള്ള അംഗീകാരവും നടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനയ ലോകത്ത് ഇല്ലാത്ത മീനയെ കുറിച്ച് ചോദിച്ച് ആരാധകര്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോലും ഒരു ഫോട്ടോ മീനയുടെ കാണാറില്ല. ഭര്‍ത്താവിന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു മീന.
ഇപ്പോള്‍ ശരിക്കും നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ നടി. കാലിന് ഒട്ടും വയ്യ. കുറച്ചുനാള്‍ പാലക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടാഴ്ചയിലധികം ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് ഈ നടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തനിക്ക് ഇപ്പോഴത്തെ ഏക ആശ്വാസം അമ്മ താരസംഘടനയുടെ ഫിലിം സൊസൈറ്റിയുടെ പെന്ഷന് മാത്രമാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. ഒരു മകനും മകളും ആണ് മീന ഗണേഷിന്. ഭര്‍ത്താവ് മരിച്ചിട്ട് 12 വര്‍ഷമായി. നടിക്കൊപ്പം തന്നെ നാടകത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ഭര്‍ത്താവ്. വിവാഹത്തോടെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു മീന , എന്നാല്‍ ഇടയ്ക്ക് മകന് തന്നെ നോക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് മാധ്യമങ്ങളിലേക്ക് വന്നിരുന്നു മീന.
ഒരിക്കല്‍ മകന് ചിരട്ടയെടുത്ത് തെണ്ടാന്‍ പോകാന്‍ പറഞ്ഞു എന്ന് മീന പറഞ്ഞിരുന്നു. അതേ സമയം നടന് കലാഭവന്‍ മണി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ലഭിക്കുമായിരുന്നു എന്ന് സിനിമ പ്രവര്‍ത്തകനായി വിജയ് ശങ്കര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അമ്മ ഈ അമ്മയെ കാണുക ആവശ്യമുള്ളവര്‍ക്ക് അര്‍ഹിച്ചത് കൊടുക്കുക.. ഇപ്പോള്‍ സുരേഷ് ഗോപിയെ പോലുള്ളവരുമുണ്ടല്ലോ. FC