ജയിലറില്‍ രജനിയുടെയും രമ്യാകൃഷ്ണന്റെയും മരുമകളായ നടി മിര്‍ണ നമ്മുടെ ഇടുക്കികാരിയാണ് …
സ്വപ്നതുല്യമായ രീതിയില്‍ തന്നെയാണ് തുടങ്ങിയത് ആദ്യചിത്രം മോഹന്‍ലാല്‍, മീന, പൃഥ്വിരാജ്, കല്യാണി സഖ്യത്തിനൊപ്പം ബിഗ് ബ്രദറില്‍, ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ ചിത്രമായ ജയിലറില്‍ ലോകം ആരാധിക്കുന്ന നടന് രജനിയുടെ മരുമകളായി ജയിലറില്‍ മികച്ച വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു ഇടുക്കികാരിയായ മിര്‍ണ മേനോന്..
താരസുന്ദരി പറയുന്നത് ഞാന്‍ പണ്ടു മുതലെ രജനി ഫാനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ആദ്യ ദിവസം, ആദ്യ ഷോയ്ക്കു തന്നെ പോകുന്ന ആരാധകരില്‍ ഒരാള്‍. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്നു പറയുന്നത് ഒരു ഫീലാണ്. പിന്നെ, ഇത്തവണത്തെ രജനിപ്പടം എനിക്കേറെ സ്പെഷലാണല്ലോ. കാരണം, ഞാനും അദ്ദേഹത്തിനൊപ്പമുണ്ട്. ജയിലര്‍ ടീമിനൊപ്പമാണ് ഞാന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടത്. അതൊരു ഗംഭീര അനുഭവമായിരുന്നു. ആര്‍പ്പുവിളികളും ആഘോഷങ്ങളും വേറെ ലെവല്‍. ആ ഓളത്തില്‍ ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ച കാര്യം വരെ മറന്നു പോയി.
എനിക്ക് നെല്‍സണ്‍ സാറിനെ നേരത്തെ അറിയാം. പരിചയപ്പെട്ടിട്ടുണ്ട്. അത് 2018ലാണ്. അദ്ദേഹം രജനി സാറിനെ വച്ച് ‘ജയിലര്‍’ സിനിമ അനൗണ്‍സ് ചെയ്തത് ഞാനും ശ്രദ്ധിച്ചിരുന്നു. ജയിലറിന്റെ ഷൂട്ട് തുടങ്ങാന്‍ ഏകദേശം രണ്ടാഴ്ച ഉള്ളപ്പോഴാണ് എനിക്ക് നെല്‍സണ്‍ സാറിന്റെ ഓഫിസില്‍ നിന്നും കോള്‍ വരുന്നത്. ഒരു സിനിമയുണ്ട്. ചെയ്യാന്‍ താല്പര്യമുണ്ടോ എന്നു ചോദിച്ചായിരുന്നു ആ വിളി. ജയിലര്‍ എന്ന സിനിമയുടെ പേരോ രജനി സാറിന്റെ പേരോ അദ്ദേഹം സൂചിപ്പിച്ചില്ല. അദ്ദേഹം ചോദിച്ചു, ഈ പടം ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന്! എനിക്ക് അറിയാമായിരുന്നു, എന്നോടു പറഞ്ഞ ആ കഥാപാത്രം ജയിലര്‍ എന്ന സിനിമയ്ക്കു വേണ്ടിയാണെന്ന്! ഒടുവില്‍ ഞാന്‍ തന്നെ അദ്ദേഹത്തോടു ചോദിച്ചു, ഇതു ജയിലര്‍ എന്ന സിനിമയ്ക്കു വേണ്ടിയല്ലേ? നെല്‍സണ്‍ സര് ചിരിച്ചിട്ടു പറഞ്ഞു, അതെ. അങ്ങനെയാണ് ഞാന്‍ ജയിലറില്‍ രജനി സാറിന്റെ മരുമകളുടെ വേഷത്തില്‍ എത്തിയത്. എന്തായാലും ഇനി മിര്‍ണയുടെ കാലമാണ് അതില്‍ സംശയമില്ല. FC