മലയാളസിനിമ ഭരിച്ച പത്ത് ഗുണ്ടകള്‍.. വില്ലനില്‍ നിന്ന് സ്വഭാവവും മാറി അഭിനയിച്ചു.. ജീവിച്ചിരിപ്പില്ല..
സിനിമയില്‍ മാത്രമല്ല പുറത്തുകണ്ടാലും സ്ത്രീകള്‍ ഭയപെട്ടവരായിരുന്നു ബാലന് കെ നായരും, ടി ജി രവിയും, ബാലന് കെ നായര്‍ മരണപ്പെട്ടെങ്കിലും ടി ജി രവി പഴയ വില്ലത്തരമൊക്കെ ഒഴിവാക്കി നല്ലകുട്ടിയായി സിനിമയില്‍ തന്നെയുണ്ട്..
ഇവര്‍ക്ക് ശേഷമെത്തിയ രാജന് പി ദേവ്, നരേന്ദ്ര പ്രസാദ്, എന്‍ എഫ് വര്‍ഗ്ഗീസ് തുടങ്ങിയവരും ഭയപെടുത്തുന്ന വില്ലന്മാരായിരുന്നു മോഹന്‍ലാലിന്റെ ഇന്ദ്രജാലത്തിലെ കാര്‍ലോസ് കൊടും വില്ലന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ടീം ചോട്ടാ മുംബൈയിലെത്തിയപ്പോ നല്ലതമാശക്കാരും, നരസിംഹത്തില്‍ മോഹന്‍ ലാലിന്റെ വില്ലനായ എന്‍ എഫ് വര്‍ഗ്ഗീസ് സ്ഫടികത്തില്‍ മോഹന്‍ലാലിനെ സ്നേഹിച്ചു കൊല്ലുന്നു, ആറാം തമ്പുരാനിലെ വില്ലനായ നരേന്ദ്ര പ്രസാദ് രാജശില്പിയില് ലാലേട്ടന്റെ അച്ഛനായ പാവം മനുഷ്യനാകുന്നു.
റിസബാവ മികച്ചൊരു ചോക്ലേറ്റ് വില്ലനായിരുന്നു എന്നാല്‍ സ്വഭാവനടനായും താരം തിളങ്ങി.. നാടോടിക്കാറ്റിലെ പവനായി ക്യാപ്റ്റന്‍ രാജുവായിരുന്നു എന്നാല്‍ ആ വില്ലന്‍ സി ഐ ഡി മൂസയിലെത്തിയപ്പോള് തമാശക്കാരനായി, കീരിക്കാടന്‍ ജോസിനെ ആരും മറക്കില്ല ക്രൂരതയുടെ മുഖം മാത്രമാണ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചത് കിരീടം, ഏയ് ഓട്ടോ, അപ്പു എല്ലാത്തിലും വില്ലന്‍ തന്നെ, കൊല്ലം അജിത്ത് മരണപ്പെട്ടെങ്കിലും അദ്ദേഹവും ഗുണ്ടാവിളയാട്ടം തന്നെയാണ് നടത്തിയത്, നായകനില്‍ നിന്ന് വില്ലനിലേക്കെത്തിയ രതീഷും മാസ്മരിക അഭിനയം കാഴ്ച്ചവെച്ചാണ് മരണപ്പെട്ടത്, കൊച്ചിന് ഹനീഫയെ പണ്ടുകാലത്ത് വില്ലനായി മാത്രമാണ് കണ്ടത് കിരീടം ഇറങ്ങിയതോടെ വില്ലയില്‍ നിന്ന് തമാശക്കാരനിലേക്ക് അദ്ദേഹം ചേക്കേറുകയായിരുന്നു ടി ജി രവി ഒഴികെ മറ്റുള്ളവരെല്ലാവരും നമ്മെവിട്ടുപോയി എന്നത് വേദനാജനകമാണ് .FC