നടി മിയ അഭിനയിക്കാന്‍ വരുമ്പോള്‍ ഇങ്ങനെ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ അവരുടെ മാറ്റം സൗന്ദര്യം…
ചെറിയ സ്ക്രീനിലൂടെ വലിയ നായികയായ മിയയുടെ ആത്മാര്‍ത്ഥതയെ കുറിച്ച് പറയുകയാണ് ആദ്യ സംവിധയകാന്‍, 2008 ല്‍ ഇറങ്ങിയ ‘അല്‍ഫോന്‍സാമ്മ’ എന്ന സീരീയലിലൂടെയാണ് മിയ അഭിനയ ലോകത്തെത്തുന്നത്. മാതാവിന്റെ വേഷമാണ് പരമ്പരയില്‍ മിയ അവതരിപ്പിച്ചത്. സംവിധായകന് ബോബന് സാമുവലാണ് ആ സീരിയലിനു നേതൃത്വം നല്‍കിയത്. ഇപ്പോഴിതാ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബോബന് സാമുവലിനൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ച് മിയ എഴുതിയ വാക്കുകളും മറുപടിയുമാണ് വൈറലാകുന്നത്, ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ 15 വര്‍ഷങ്ങളുടെ അന്തരം ഉണ്ട്.
അഭിനയം എന്ന കലയെ കുറിച്ച് ഒന്നുമറിയാത്ത ഞാനും അഭിനയം കരിയര്‍ ആക്കി മാറ്റിയ ഞാനും തമ്മില്‍ ഉള്ള അന്തരം.. സിനിമ മേഖലയിലെ ഞാന്‍ ആദ്യമായി കണ്ട ഡയറക്ടര്‍ ആണ് എന്റെ ഒപ്പം. ബോബന് സാമുവല്‍. 2008 ഇല് അല്‍ഫോന്‍സാമ്മ സീരിയലില്‍ മാതാവായി എന്നെ സെലക്ട് ചെയ്തില്ലായിരുന്നു എങ്കില്‍ എനിക്ക് അറിയില്ല ഞാന്‍ ഈ മേഖലയില്‍ വരുമായിരുന്നോ എന്നു പോലും.. ഇപ്പൊ 15 വര്‍ഷങ്ങള്‍ കൂടി വളര്‍ന്നു 2023 വന്നു നില്ക്കുമ്പോള് മനസ്സില്‍ സന്തോഷവും അഭിമാനവും മാത്രം .. ഒരുപാട് നന്ദി ബോബന് സര്.” മിയ കുറിച്ചു. ഈ കുറിപ്പിനു ബോബല്‍ സാമുവല്‍ പങ്കുവച്ച മറുപടിയും ശ്രദ്ധേയമായി. ”ഇതൊക്കെ സിനിമയില്‍ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവരും പുറം തിരിഞ്ഞ് നില്ക്കുന്നവരുടെ ഇടയില്‍ ഇങ്ങനെയും ഉള്ള നല്ല മനസ്സുകള്‍ കാണുമ്പോള്‍ ഒരു പാട് സന്തോഷം.”-മിയയുടെ പോസ്റ്റ് പങ്കുവച്ച് ബോബന് സാമുവല്‍ കുറിച്ചു. FC