50 വയസ്സിന്റെ പൂര്‍ണതയില്‍ അച്ഛനായ പ്രഭുദേവ മകളെയും കൊണ്ട് തിരുപ്പതിയില്‍ ഒപ്പം ഭാര്യ ഹിമ….
ആദ്യഭാര്യ റംലത്തില്‍ മൂന്ന് കുട്ടികള്‍.. രണ്ടാമത് നയന്‍സിലേക്ക് അടുക്കാന്‍ തുടങ്ങി വിവാഹം വരെ കാര്യമെത്തിയപ്പോള്‍ മകളെ പ്രഭുവിനെ ഏല്‍പ്പിച്ച് ആദ്യഭാര്യ കളം വിട്ടു, മകളെ കൂടുകൂട്ടിയ പ്രഭുവിനെ കെട്ടാന്‍ നില്‍ക്കാതെ നയന്‍ താരയും വഴിമാറി അതുകഴിഞ്ഞാണ് ഹിമാനിയെ വിവാഹം കഴിക്കുന്നത് അതില്‍ ഒരു പെണ്‍കുട്ടി ജനിച്ചു ആ സന്തോഷത്തില്‍ ഭാര്യയും കുഞ്ഞുമൊത്ത് തിരുപ്പതി ദര്‍ശനം നടത്തുകയാണ് നടന് പ്രഭുദേവ.
ഭാര്യ ഹിമാനിയും രണ്ട് മാസം പ്രായമായ കുഞ്ഞുമായുമാണ് പ്രഭുദേവ ദര്‍ശനത്തിനെത്തിയത്. തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നില്ക്കുന്ന പ്രഭുദേവയുടെയും കുടുംബത്തിന്റെയും വിഡിയോകളും ഫോട്ടോകളും വൈറലാണ്. കുഞ്ഞിന്റെ മുഖം ക്യാമറകളില്‍ കാണാത്ത വിധമാണ് ഭാര്യ ഹിമാനി കുട്ടിയെ എടുത്തിരുന്നത്. പ്രഭുദേവയുടെയും ഭാര്യ ഹിമാനിയുടെയും ആദ്യത്തെ കുഞ്ഞാണിത്. 2020 ലോക്ഡൗണ്‍ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനി സിങ്ങും വിവാഹിതരായത്. അന്‍പതാം വയസ്സില്‍ ഒരു കുഞ്ഞിന്റെ അച്ഛനായതില്‍ സന്തോഷമുണ്ടെന്നും പ്രഭുദേവ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
”ഇത് സത്യമാണ്. ഈ പ്രായത്തില്‍ ഞാന്‍ വീണ്ടും അച്ഛനായി. ഇപ്പോള്‍ ജീവിതത്തിന് ഒരു പൂര്‍ണത വന്നതു പോലെ തോന്നുന്നു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാന്‍ വളരെയധികം ജോലി ചെയ്യുന്നതായി എനിക്കു തോന്നി. എന്റെ കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.”- താരം പറഞ്ഞു. FC