പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സൗന്ദര്യം കൂട്ടിയെടുത്ത നടികളാണിവരെല്ലാം.. വന്നതിനേക്കാള്‍ സുന്ദരികളായി…
സിനിമയിലെത്തിയതോടെ പലരും സൗന്ദര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ചിലരുടെ മൂക്ക് ചുണ്ട് താടി എന്നിവക്കെല്ലാം പ്രശ്നങ്ങളുണ്ടായിരുന്നു അതെല്ലാം പലതരം നോര്‍മല്‍ സര്‍ജറികളിലൂടെ തരണം ചെയ്തെടുത്തു.. അതോടെ അവരും വിശ്വസുന്ദരികളായി..
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ സൗന്ദര്യവര്‍ദ്ധക സര്‍ജറി ചെയ്ത നടി രാഖി സാവന്താണ്.. സൗന്ദര്യം കൂടിയോ എന്നുചോദിക്കരുത് കണ്ടു വിലയിരുത്തുക… മലയാളത്തില്‍ സര്‍ഗം എന്നചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ വിജയലക്ഷ്മിയാണ് അടിമുടിമാറി രംഭയായത് വളഞ്ഞു നീളം കൂടിയ മൂക്കായിരുന്നു അവരുടേത് അത് സര്‍ജറിചെയ്തു ആ മുഖത്തിനു ചേരുന്നതാക്കിയതോടെ താരം തീര്‍ത്തും പുതുപുത്തനായി.
അസിന് തുടങ്ങിയത് നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന സിനിമയിലൂടെ ആയിരുന്നു അതിലഭിനയിച്ചു കഴിഞ്ഞ അവര്‍ മേല്‍ ചുണ്ടിനൊരു ശസ്ത്രക്രിയ നടത്തി കൂടുതല്‍ സുന്ദരിയായതോടെ അഭിനയം തെന്നിന്ത്യയിലേക്ക് മാറ്റി.
പഴയകാല നടി രാധികയുടെ മകള്‍ കാര്‍ത്തിക നായര്‍ കമ്മത്ത് ആന്‍ഡ് കമ്മത്തിലഭിനയിക്കാന് എത്തിയതും മുക്കിനു ഭംഗികൂട്ടിയിട്ടായിരുന്നു.. നമ്മുടെ ഭാവനയും കോസ്മെറ്റിക്ക് സര്‍ജറിക്ക് വിദേയയായിട്ടുണ്ട്, നയന്‍താര അമിതമായ കൊഴുപ്പ് നീക്കം ചെയ്താണ് ഭംഗികൂട്ടിയത് അതോടെ അവര്‍ വടിവൊത്ത ശരീരത്തിനുടമയായി, പ്രിയങ്കചോപ്ര, അനുഷ്ക്ക ശര്‍മ്മ, ശില്‍പ്പ ഷെട്ടി തുടങ്ങി ബോളിവുഡിലെ നിരവധി താരസുന്ദരികള്‍ സൗന്ദര്യം കൂട്ടാന്‍ പലതരം സര്‍ജറികള്‍ക്ക് വിധേയരായവരാണ്.. ഒന്നും അവര്‍ക്കു വേണ്ടിയല്ല നമ്മളെപോലുള്ള ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണെന്നതില്‍ സമാധാനിക്കാം, FC