നടി മൃദുലയുടെ വിവാഹം കഴിഞ്ഞു-ഭാവന,രമ്യ നമ്പീശന്,ശരണ്യ ആരുമില്ലാതെ.
കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹ നിശ്ചയം നല്ല അടിപൊളിയായി നടത്തിയത്.മൃദുല മുരളിയുടെ എന്‍ഗേജ്മെന്റ് ഗംഭീരമാക്കാന്‍ അന്ന് മലയാളത്തിലെ സൂപ്പര്‍ താര സുന്ദരികളായ ഭാവന,രമ്യ നമ്പീശന്,ശരണ്യ മോഹന്‍,ഷഫ്ന,ശില്‍പ്പ ബാല,ഗായിക സയനോര തുടങ്ങി ഒട്ടനവധി താരങ്ങളുണ്ടായിരുന്നു.
വിവാഹം നടത്താന്‍ നിശ്ചയിച്ച തിയ്യതിയില്‍ കോവിഡ് എത്തിയതിനാല്‍ മാറ്റിവെക്കുകയായിരുന്നു.അങ്ങനെ മുഹൂര്‍ത്തത്തിന് യോഗമായപ്പോള്‍ ആര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയായി.മൃദുല മുരളിയെ സ്വന്തമാക്കിയിരിക്കുന്നത് നിധിന് വിജയനാണ്.അദ്ദേഹത്തിന്റെ തട്ടകവും ചിത്രീകരണ മേഖല തന്നെയാണ്.പരസ്യ രംഗത്താണ് എന്ന് മാത്രം.
കോവിഡായതിനാല്‍ അടുത്ത ബന്ധുക്കള്‍ക്ക് പോലും ചടങ്ങിനെത്താന്‍ കഴിഞ്ഞില്ല.മൃദുല മുരളിക്ക് ഭാവനയും രമ്യയും അടക്കമുള്ള താരങ്ങളെല്ലാം ആശംസകള്‍ അയച്ചിട്ടുണ്ട്.2009 റെഡ് ചില്ലീസ് എന്ന മോഹന്‍ ലാല്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ
മൃദുല ശിഖാമണി,എല്‍സമ്മ എന്ന ആണ്‍കുട്ടി,അയാള്‍ ഞാനല്ല എന്ന ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.വിവാഹ മംഗളാശംസകളോടെ,
ഫിലീം കോര്‍ട്ട്.