മകള്‍ കിയാരയേ കളിപ്പിക്കുന്നത് മുക്തയാണ് പഠിപ്പിച്ചത് റിമിടോമിയും… മോള് ബെസ്റ്റാ……..
റിമിടോമിയുടെ സഹോദരന് റിങ്കുവിന്റെ ഭാര്യയാണ് നടി മുക്ത. ഇവരുടെ ഏക മകളാണ് കിയാരാ, കിയാരക്കു എല്ലാ കഴിവുകളും പകര്‍ന്നു നല്‍കുന്നത് റിമിടോമിയാണ്, ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ നിരവധി കണ്ടതാണ് നമ്മള്, ഇത്തവണ ആന്റി റിമിക്കൊപ്പമല്ല കളിക്കുന്നത്, അമ്മയും നടിയുമായ മുക്തക്കൊപ്പമാണ്.
മുക്തയും മകള്‍ കിയാരയും ഇടക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതാണ് കിയാരയുടെ കുസൃതികള്‍ മുക്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക് വെക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്. ട്രെന്‍ഡിങ്ങ് പാട്ടായ കച്ചാ ബദാമിനാണ് ഇരുവരും ചുവട് വെച്ചത്. രണ്ട് ദിവസം മുന്‍പ് പങ്ക് വെച്ച് വീഡിയോക്ക് 22,899 പേരാണ് ഇതുവരെ ലൈക്ക് ചെയ്തത്. ഇതിന് പിന്നാലെ പങ്ക് വെച്ച് ബീസ്റ്റിലെ അറബിക് കുത്ത് ഡാന്‍സും നിരവധി പേരാണ് കണ്ടത്. മൂന്ന് ലക്ഷത്തിലധികം പേരാണ് മുക്തയുടെ ഇന്‍സ്റ്റഗ്രാം പേജ് പിന്തുടരുന്നത്. അതേസമയം എം. പദ്മകുമാറിന്റെ പുതിയ ചിത്രം 10ാം വളവിലൂടെ കണ്മണി സിനിമയിലേക്കും തന്റെ കാല് വെയ്പ്പ് നടത്തുകയാണ്.
ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ത്രില്ലര്‍ കൂടിയാണ്. അഭിലാഷ് പിള്ളയുടെ രചനക്ക് രഞ്ജിന് രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള മാജിക്കല്‍ ഐറ്റംസ് FC