മോഹന്‍ലാല്‍ ചുട്ട കോഴിയെ പറപ്പിക്കുകയല്ല, തീയിലിട്ട് മീന്‍ കത്തിച്ചെടുക്കുകയാണ് ………
കൈപ്പുണ്യം എന്നുപറയുന്നത് ഒരനുഗ്രഹമാണ്, ആ അനുഗ്രഹം പകര്‍ന്ന് കിട്ടിയ നടനാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍, അദ്ദേഹത്തിന്റെ പാചകം നിരവധി തവണ നമ്മള് കണ്ടതാണ് ഇത്തവണ മീന്‍ തീയില്‍ ചുട്ടെടുക്കുകയാണ് ലാലേട്ടന്.
മുന്‍പ് മായാവി എന്ന ചിത്രത്തിനുവേണ്ടി മമ്മുട്ടി കടയിച്ചിക്കന് ഉണ്ടാക്കിയിട്ടുണ്ട് അതുവിസ്മരിക്കുന്നില്ല. എന്തായാലും ലാലേട്ടന്റെ മീന്‍ പാചകം കണ്ടുനോക്കുക,
വിവിധ തരത്തിലുള്ള പാചക പരീക്ഷണങ്ങളും താരം നടത്താറുണ്ട്.
ഫ്രഞ്ച് കുക്കിംഗ് രീതിയായ ഫ്ളാംബേ പരീക്ഷിച്ച് മോഹന്‍ലാല്‍ തയാറാക്കിയ ഫിഷ് രുചിയാണ് ഇപ്പോള്‍ വൈറലാകുന്നത്. മനോഹരമായി പാചകം ചെയ്യുകയും ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്ന സൂപ്പര്‍സ്റ്റാറിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സ്റ്റീക്ക് രുചികള്‍ക്കൊപ്പം ബനാന സ്വീറ്റ് ഡിഷ് ആണ് ഫ്ളാംബേയില് മോഹന്‍ലാല്‍ ഒരുക്കിയത്. സുഹൃത്തായ ജോസ് തോമസിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു ഈ സ്പെഷല്‍ പാചകം. സമീര്‍ ഹംസയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം, ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. എന്തായാലും സിനിമ തിരക്കിനിടയില്‍ ഇത്തരം പാചക പരീക്ഷണങ്ങള്‍ ലാലേട്ടനും ആരാധകര്‍ക്കും ഒരു റിലാക്സ് ആണ് FC