നടന് ഷൈന്‍ ടോം ചാക്കോ നാട്ടുകാരുമായി അടി, സെറ്റില്‍ സംഘര്‍ഷം…….
കഴിഞ്ഞ ദിവസങ്ങളില്‍ ഷൈന്‍ ടോം ചാക്കോയുടെ ഒരഭിമുഖ വീഡിയോ വൈറലായിരുന്നു അതില്‍ താരം അര്‍ദ്ധബോധാവസ്ഥയിലായിരുന്നു അത് മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണെന്നും ലഹരിയിലാണെന്നുമുള്ള ട്രോളുകളും വാര്‍ത്തകളും വന്നിരുന്നു അതിനുപിന്നാലെയിതാ ഒരടിപിടി കേസുകൂടി റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് സംഘര്‍ഷം നടന്നത് മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തള്ളിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കളമശ്ശേരി എച്ച്.എം.ഡി റോഡില്‍ വച്ചാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്.
മാലിന്യം ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തുവെന്നും ഇവരുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തിയെന്നും ആരോപിക്കുന്നു. അതിനിടെ ഷൈന്‍ നാട്ടുകാരില്‍ ഒരാളെ തള്ളിയെന്നാണ് പറയുന്നത്. പരിക്കേറ്റയാള്‍ ആശുപത്രിയിലാണ്. എന്നാല്‍ നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമാപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി.
കല്ല്യാണി പ്രിയദര്ശന് ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, ഷൈന്‍ കഥാപാത്രത്തിനു ചേര്‍ന്ന രീതിയിലുള്ള അടി ക്യാമറക്ക് മുന്നില്‍ മതി നാട്ടുകാരോട് വേണ്ട.. അത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല .