മൈഥിലി അമ്മയായി ഇതാ കുഞ്ഞും ഭര്‍ത്താവും… അമ്മയുടെ മാറ്റങ്ങള്‍ താരത്തെ…
മലയാള സിനിമയില്‍ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു താരമാണ് മൈഥിലി. ഒരുപിടി മനോഹര ചിത്രങ്ങളുടെ ഭാഗമായി മൈഥിലി മാറിയിരുന്നു എന്നതാണ് സത്യം. മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറാന്‍ വളരെ പെട്ടെന്ന് മൈഥിലിക്ക് സാധിച്ചു. ആദ്യ ചിത്രം മുതല്‍ ഇങ്ങോട്ട് മൈഥിലി പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിയിരിക്കുകയാണ്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഒരു വലിയ ഇടവേള എടുത്ത് മൈഥിലി പിന്നീട് തിരികെ വന്നത് മൈഥിലിയുടെ വിവാഹത്തിന് ശേഷമായിരുന്നു. മൈഥിലി വിവാഹിതയായി എന്ന് പെട്ടെന്ന് ഒരു ദിവസമാണ് പ്രേക്ഷകര്‍ അറിയുന്നത്.
വിവാഹശേഷം ഭര്‍ത്താവ് സമ്പത്തുമായുള്ള താരത്തിന്റെ അഭിമുഖങ്ങള്‍ ഒക്കെ തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ഓണസമയത്തായിരുന്നു താരം നിറവയറില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നത്. മൈഥിലി ഗര്‍ഭിണി ആയതിനുശേഷം അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഇതാ മൈഥിലി പ്രസവിച്ചു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
മൈഥിലി ഒരു ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുകയാണ്. ഈ സന്തോഷവാര്‍ത്ത ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പ്രേക്ഷകര്‍ അറിയുന്നത്. കുഞ്ഞിനൊപ്പം മൈഥിലിയും സമ്പത്തും നില്ക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
നൂലുകെട്ട് ആഘോഷങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ ആണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. കുഞ്ഞു ഉണ്ടായിട്ട് അതൊന്നും പറഞ്ഞു പോലുമില്ലല്ലോ എന്നും പരിഭവം പറയുന്നുണ്ട്. വലിയ സന്തോഷം തോന്നുന്നുണ്ട് എന്നും നിങ്ങളുടെ സന്തോഷം ഇങ്ങനെ തന്നെ എന്നും നിലനില്ക്കട്ടെ എന്നും ഒക്കെയാണ് കമന്റുകളിലൂടെ പ്രേക്ഷകര്‍ അറിയിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി കഴിഞ്ഞു.FC