ലാലേട്ടനൊപ്പം അഭിനയിച്ചു തീരാത്ത മോഹം ഇപ്പോഴും പുലിമുരുകനിലെ നമിത…….
അല്ലെങ്കിലും ലാലേട്ടനൊപ്പം അഭിനയിച്ചാല്‍ ആര്‍ക്കാണ് തീരുക ആഗ്രഹങ്ങള്‍, മീന പറഞ്ഞതു ഞാനും ലാലേട്ടനും അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നാണ് ഇപ്പോഴിതാ തെന്നിന്ത്യന്‍ സുന്ദരി നമിത പറയുന്നത് ഒന്നിച്ചഭിനയിച്ചിട്ടും മോഹങ്ങള്‍ ബാക്കിയെന്നാണ്. പുലിമുരുകനില്‍ ജൂലി എന്ന മോഹിപ്പിക്കുന്ന വേഷം അഭിനയിച്ചതിനെ പറ്റി മുമ്പ് ഒരിക്കല്‍ സൗത്ത് ഇന്ത്യന്‍ താര സുന്ദരി നമിത തുറന്നു പറഞ്ഞിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നത്രേ മോഹന്‍ലാലിന്റെ കൂടെ ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നത്.
എന്നാല്‍ സിനിമയില്‍ ഒപ്പം അഭിനയിച്ചിട്ടും ചെറിയ ഒരു വിഷമം തനിക്ക് ഇപ്പോഴുമുണ്ടെന്നാണ് നമിത പറയുന്നത്. പുലിമുരുകനില്‍ മോഹന്‍ലാലിന് ഒപ്പമുള്ള നല്ല രസികന്‍ സീനുകള്‍ ഉണ്ടായിട്ടും മോഹന്‍ലാലിന്റെ നായിക വേഷത്തില്‍ എത്താന്‍ കഴിഞ്ഞില്ല എന്നത് വലിയ വിഷമമായാണ് നമിത കാണുന്നത്, ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കാന്‍ ആഗ്രഹം തോന്നിയെന്നും അത് താന്‍ സംവിധായകനോടും മോഹന്‍ലാലിനോടും പറഞ്ഞിരിന്നു എന്നും നടി പറയുന്നു.
എന്നാല്‍ ഇനി ഒരു സിനിമയില്‍ ലാലേട്ടന്റെ നായികയായി തന്നെ ക്ഷണിക്കാമെന്ന് വൈശാഖ് ഉറപ്പ് തന്നു. എന്നുകൂടി നമിത പറയുന്നു ആഗ്രഹമല്ലേ നമിതയുടെ അത് എന്തായാലും നടക്കും. FC