മോഹന്‍ലാലിന്റെ മമ്മുട്ടിയുടെ നായിക.. നടി സുകന്യക്ക് വയസ്സെത്രയായി എന്നറിയോ.. പിറന്നാള്‍…
ആദ്യമായിട്ടായിരിക്കും സുകന്യ തന്റെ വയസ്സു വെളിപ്പെടുത്തി ജന്മദിനം ആഘോഷിക്കുന്നത്, അന്‍പതാം പിറന്നാളാണ് ആഘോഷിച്ചത് താരസുന്ദരി സുകന്യ. ജീവിതത്തില്‍ അര നൂറ്റാണ്ട് പിന്നിടുന്ന ഈ മനോഹര ദിവസം ലണ്ടനില്‍ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സുകന്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
25.11.2022 ന് എന്റെ ജീവിതത്തിലെ നാഴികക്കല്ലായ 50-ാം ജന്മദിനം ലണ്ടനിലെ പ്രിയ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആഘോഷിക്കാന്‍ സാധിച്ചത് സന്തോഷകരമാണ്. എന്നെ സ്നേഹിക്കുന്നവരില്‍ നിന്നു കിട്ടുന്ന അംഗീകാരത്തിനും പരിഗണനയ്ക്കും ഏറെ നന്ദി.” സുകന്യ കുറിച്ചു. നടി പല ഭാഷകളില്‍ അഭിനയിച്ച സിനിമകളുടെ ചിത്രങ്ങള്‍ പതിച്ച കേക്കാണ് പിറന്നാളിനായി ഒരുക്കിയത്. സുഹൃത്തുക്കള്‍ അയച്ച വീഡിയോ സന്ദേശങ്ങളും സുകന്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങി നിന്ന താരമാണ് സുകന്യ. 1989-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഈശ്വര്‍ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994 ല്‍ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. തൂവല്‍ കൊട്ടാരം, കാണാക്കിനാവ്, ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവയാണ് പ്രധാന മലയാള സിനിമകള്‍. ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയും റിയാലിറ്റി ഷോയിലൂടെയും മിനിസ്ക്രീനില്‍ സജീവമാണ് താരം. ജന്മദിനാശംസകളോടെ.FC