നടി നമിത വീണത് മുപ്പത്തിയഞ്ചടി താഴ്ചയുള്ള കിണറില്‍- നോട്ടവും നില്‍പ്പും.
അതെ ആ നില്‍പ്പും നോട്ടവും കണ്ടാല്‍ ചെറിയ ഭയം വരും.എന്നാല്‍ അതിന്റെ വീഴ്ചയുടെ കഥയറിഞ്ഞാലേ എല്ലാം ശരിയാകൂ.പുലിമുരുകനിലാണ് നമിത ചെറിയ റോളിലാണെങ്കിലും മലയാളികളുടെ നെഞ്ചും കൂട് തകര്‍ത്ത് കയറി ഇരുന്നത്.അതിന് മുമ്പ് കലാഭവന്‍ മണിയുടെ നായികയായി ബ്ലാക്ക് സ്റ്റാലിനിലഭിനയിച്ചിട്ടുണ്ട്.എന്നാല്‍ പുലിമുരുകനിലെ ജൂലിയെ വെല്ലാന്‍ മറ്റ് ചിത്രങ്ങളിലെ അഭിനയത്തിനൊന്നും കഴിഞ്ഞില്ല എന്നതാണ് സത്യം.
ഇനി നമിത അഭിനയിക്കുന്ന മലയാള ചിത്രമാണ് ഭൗവൗ ഇത് മലയാളത്തിനൊപ്പം തമിഴിലും റിലീസാകും.ചിത്രത്തിന്റെ കഥ കൊടും കാട്ടിലൂടെ നടക്കുന്ന നായിക ഒരു പൊട്ട കിണറ്റില്‍ വീഴുകയാണ്.35 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുന്ന നായികക്ക് തുണയാകുന്നത് തന്റെ ഗൈഡ് ഡോഗാണ്.കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നായയും രക്ഷപ്പെടാന്‍ നമിതയും ശ്രമിക്കുന്ന പോരാട്ടത്തിന്റെ കഥയാണ് ഭൗവൗ.135 അടി താഴ്ചയുള്ള കിണറിന്റെ സെറ്റൊരുക്കുന്നതിന്റെ കാഴ്ചയും ലൊക്കേഷന്‍ വിശേഷങ്ങളുമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് R R രവിയും മാത്യു സക്കറിയയുമാണ്.
ഇവര്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം തെലുങ്ക്
തമിഴ് ഭാഷകളിലായി ഇറങ്ങും.ബ്ലോഗറുടെ വേഷത്തിലാണ് നമിത
എത്തുക.
ഫിലീം കോര്‍ട്ട്.