ഞാനാരാണെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഞാന്‍ പറയാം ഞാനാരാണെന്ന്.. ഹോട്ടലില്‍ സ്വയം പരിചയപ്പെടുത്തി നടി നവ്യ നായര്‍…
ഭക്ഷണം കഴിക്കാന്‍ കയറി പക്ഷെ ആരും പോപ്പുലറായ തന്നെ തിരിച്ചറിയുന്നില്ല അവസാനം ഞാനാരാണെന്ന് നിങ്ങള്‍ക്കറിയാമോ എന്നചോദ്യം ഇല്ല എന്ന മറുപടി എന്നാല്‍ കേട്ടോളു ഞാനാരാണെന്ന്.. ഇന്‍സ്റ്റഗ്രാമില്‍ രസകരമായ വീഡിയോ പങ്കുവെച്ച് നടി നവ്യാ നായര്‍. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ താന്‍ സിനിമാ നടിയാണെന്ന് തെളിയിച്ചുകൊടുക്കേണ്ട അവസ്ഥയാണ് വീഡിയോയിലൂടെ നവ്യ പങ്കുവെച്ചത്.
മറയൂരുള്ള രേവതിക്കുട്ടി എന്ന ചായക്കടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു നവ്യയും സുഹൃത്തുക്കളും. ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ നവ്യയെ പരിചയമുണ്ടോയെന്ന് ഹോട്ടല്‍ നടത്തുന്ന ലീലയോട് സുഹൃത്തുക്കളില്‍ ഒരാള്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ വന്നത് സിനിമാ നടിയാണെന്ന് ലീലക്ക് അറിയില്ലായിരുന്നു.. നന്ദനം എന്ന സിനിമ കണ്ടിട്ടുണ്ടോ എന്ന് നവ്യ ലീലയോട് ചോദിക്കുന്നുണ്ട്. ആ സിനിമ കണ്ടിട്ടുണ്ടെന്ന് ലീലയുടെ മറുപടി. അതിലെ ബാലാമണിയാണ് താനെന്ന് നവ്യ ലീലചേച്ചിയോട് പറഞ്ഞു. അപ്പോഴും അവര്‍ക്ക് വിശ്വാസം വരുന്നില്ല. ‘അയ്യോ ശരിക്കും ബാലാമണിയാണോ’ എന്നായിരുന്നു ലീല തിരിച്ചുചോദിക്കുന്നത്. ‘ഞാന്‍ വന്നിട്ട് ഞാന്‍ ഞാനാണെന്ന് തെളിയിക്കേണ്ടി വരുന്ന അവസ്ഥ’ എന്ന് നവ്യ തമാശയായി പറയുന്നുണ്ട്.
ആ സ്വരം കേട്ടപ്പോള്‍ തനിക്ക് സംശയം തോന്നിയിരുന്നുവെന്ന് ലീലയും പറയുന്നു. ‘അതേ കണ്ടിട്ടുണ്ടെങ്കില്‍ ഞാന്‍ ഓര്‍ക്കും’ എന്ന ക്യാപ്ഷനോടെയാണ് നവ്യ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേര് രസകരമായ കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. FC