യുവ സീരിയല്‍ നടി രഞ്ജുഷ മേനോന് തൂങ്ങിമരിച്ച നിലയില്‍.. ദിലീപ് സിനിമകളിലും അഭിനയിച്ച നടി.. കനത്ത ദുഃഖം…
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് അപര്‍ണ നായരുടെ വിയോഗവര്‍ത്ത ഇതുപോലെ കേട്ടത് ഇപ്പോഴിതാ ആ വഴി തിരഞ്ഞെടുത്തിരിക്കുന്നു സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോനും 34 വയസ്സായിരുന്നു താരത്തിന്റെ പ്രായം, നടിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റില്‍ വെച്ചാണ് കടും കൈ ചെയ്തത്.
മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ, ദിലീപ് ചിത്രങ്ങളായ മേരിക്കുണ്ടൊരു കുഞ്ഞാട്, കാര്യസ്ഥന്, എന്നീ ചിത്രങ്ങളിലും കൂടാതെ സിറ്റി ഓഫ് ഗോഡ്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്, വണ്‍വേ ടിക്കറ്റ്, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോന് ടിവി ചാനലില്‍ അവതാരികയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്ക്രീനില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപത്തിരണ്ടിലധികം സീരിയലുകളില്‍ അഭിനയിച്ചു. താരത്തിന്റെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് സഹപ്രവര്‍ത്തകരുടെ കണ്ണീരോടെയുള്ള അനുശോചനസന്ദേശം.. ആദരാഞ്ജലികളോടെ. FC