വിവാഹം കഴിഞ്ഞു ചെലവ് കൂടി… പ്രതിഫലം ഇരട്ടിയാക്കി നയന്‍താര… 10 കോടിക്ക് ഇത്രദിവസം കിട്ടും……
അതെ ചിലവുണ്ട്, അതുകൊണ്ടുതന്നെയാണ് അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ പറയുന്നത് പഴയ തുകയല്ല വാങ്ങുന്നത് എന്നു ആറു കോടിക്കും ഏഴ് കോടിക്കും അഭിനയിച്ചിരുന്നു അതൊക്കെ പഴയകാലം ഇപ്പോ വിവാഹിതയായി ചിലവുകൂടി മാത്രമല്ല ഷാരുഖാനൊപ്പം ബോളിവുഡിലും അഭിനയിച്ചു…
ബോളിവുഡ് അരങ്ങേറ്റത്തിനും വിവാഹത്തിനും പിന്നാലെ പ്രതിഫലം ഉയര്‍ത്തി ലേഡി സൂപ്പര്‍സ്റ്റാര്‍. നയന്‍താര പ്രതിഫലം ഉയര്‍ത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് തമിഴാണ് പുറത്തുവിട്ടത്. ഇപ്പോള്‍ 10 കോടി വരെയാക്കി തന്റെ പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 6 മുതല്‍ 7 കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങിയിരുന്നത്.
അതേസമയം നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നയന്‍താരയുടെ 75 ചിത്രമായിട്ടാവും ഇത് പുറത്തിറങ്ങുക. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം ഗോള്‍ഡിലും നയന്‍താര നായികയായി എത്തുന്നുണ്ട്. പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്.
മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്, അബു സലീം, അജ്മല്‍ അമീര്‍, റോഷന് മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിരയും ഗോള്‍ഡിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.
കുഞ്ചാക്കോ ബോബന് ചിത്രം നിഴലായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ നയന്‍താരയുടെ മലയാള ചിത്രം. നിര്‍മ്മാതാക്കള്‍ക്കും പണം തിരിച്ചുകിട്ടുമെന്നറിയാവുന്നതുകൊണ്ട് തന്നെയാണ് നയന്‍താരയും പ്രതിഫലം കൂട്ടിയത് FC