നടന് രാജ് മോഹന്‍ മരിച്ചു… അനാഥാലയത്തിലായിരുന്നു.. ഏറ്റെടുക്കാന്‍ ആളില്ലാതെ ശവശരീരം ആശുപത്രിയില്‍…….
ആരാധകരുണ്ടായിരുന്നു, കൊണ്ടുനടക്കാനും ആഘോഷിക്കാനും ആളുകളുമുണ്ടായിരുന്നു… അതൊരുകാലം… ഇതെല്ലാം അത്യാവശ്യമായി വേണ്ട സമയത്ത് കൊടുക്കാന്‍ ആരുമുണ്ടായില്ല എന്നതാണ് ദൗര്‍ഭാഗ്യകരം.
ഇന്ദുലേഖ സിനിമയിലെ നായകന് രാജ് മോഹന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവനന്തപുരത്ത് മോര്‍ച്ചറിയിലാണ്. അനാഥാലയത്തിലായിരുന്നു രാജ് മോഹന്റെ അവസാന കാലം. കലാനിലയം കൃഷ്ണന് നായരുടെ മരുമകനായിരുന്നു രാജ് മോഹന്‍. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവല്‍ ആധാരമാക്കിയുള്ള സിനിമയില്‍ മാധവന് എന്ന നായക വേഷമാണ് രാജ്മോഹന്‍ അവതരിപ്പിച്ചത്.
പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചു. ബന്ധം അകന്നതിന് ശേഷം സിനിമ രംഗവും പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു രാജ്മോഹന്‍. ഏറെക്കാലം നോക്കാന്‍ ആളില്ലാതെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാര്‍കോട്ടയിലുള്ള അനാഥാലയത്തില്‍ അന്തേവാസിയായി.
കഴിഞ്ഞ നാലാം തിയ്യതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അന്ത്യം.
ഇന്നലെ മുതല്‍ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, കര്‍ക്കിടകത്തില്‍ പുണ്യത്തില്‍ ഈ ലോകത്ത് നിന്ന് വിടവാങ്ങിയ രാജ് മോഹന്റെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നുകൊണ്ട് FC