ഭര്‍ത്താവിന് ഇഷ്ടമല്ല കുട്ടികളുടെ ഉറക്കം വരെ നഷ്ടപെട്ട അവസ്ഥ.. നടി നിത്യ ദാസ് പറയുന്നു……
ഈ പറക്കും തളിക എന്ന ചിത്രത്തിലെ കഥാപാത്രത്തെ ആരും മറക്കില്ല അരങ്ങേറ്റ ചിത്രത്തിന്റെ വിജയത്തില്‍ ഒത്തിരി അവസരങ്ങള്‍ ലഭിച്ച നിത്യ ദാസ്
വിവാഹം കഴിച്ചത് കശ്മീര്‍ സ്വദേശിയെയാണ് അന്ന് നിര്‍ത്തിയ അഭിനയം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടു തുടങ്ങുകയാണ്.
തന്റെ ഭര്‍ത്താവിനെക്കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ സന്തൂര്‍ മമ്മി എന്നാണ് നിത്യയെ ആളുകള്‍ വിളിക്കുന്നത്. ഇതിന് നിത്യ നല്കിയ മറുപടി ഇങ്ങനെയാണ്, എന്റെ ഭര്‍ത്താവിന് ഞാന്‍ വണ്ണം വയ്ക്കുന്നത് ഒട്ടും ഇഷ്ടമല്ല. ഞാന്‍ കുറച്ച് തടിച്ചാല്‍ പോലും അദ്ദേഹം എന്നെ ആന ആന എന്ന് വിളിച്ച് കളിയാക്കും, ഞാന്‍ മെലിഞ്ഞിട്ടാണ് ഇരിക്കുന്നത് എങ്കിലും അദ്ദേഹം അങ്ങനെ പറയും. പുള്ളിക്ക് അങ്ങനെ ഇരിക്കുന്നതല്ലേ അറിയുകയുള്ളൂ. കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. അപ്പോള്‍ ഞാന്‍ ഹാത്തിയാണ് എങ്കില്‍ കാണിച്ചു തരാം എന്ന് പറഞ്ഞ് വീണ്ടും ഡയറ്റ് തുടങ്ങും. അങ്ങനെ ഞങ്ങള്‍ തമ്മില്‍ ഒരു കോമ്പറ്റീഷന് നില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് വണ്ണം വയ്ക്കാതിരിക്കുന്നത് എന്നാണ് നിത്യ പറയുന്നത്.
അതോടൊപ്പം ഭര്‍ത്താവിന്റെ സ്വഭാവത്തെക്കുറിച്ചും പറയുന്നു. വളരെ സിസ്റ്റമാറ്റിക്കായി ജീവിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റാല്‍ ഉടനെ വിളക്ക് വച്ച് പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. ആദ്യമൊക്കെ എനിക്ക് ഇത്തരം രീതികള്‍ ഒക്കെ ഇഷ്ടമായിരുന്നു, എന്നാല്‍ എല്ലാ ദിവസവും ഒന്നും നമ്മള് ഇത് ഫോളോ ചെയ്യില്ലല്ലോ. ഒരു ദിവസം മടി പിടിച്ചിരിക്കില്ലെ എന്നാല്‍ പുള്ളി അങ്ങനെയല്ല. എല്ലാ ദിവസവും ഇത്തരം കാര്യങ്ങള്‍ ഫോളോ ചെയ്യുന്ന വ്യക്തിയാണ്. അങ്ങനെയങ്ങ് ശീലിച്ചു പോയി. എന്റെ മോള് എന്നോട് ചോദിക്കും അമ്മയ്ക്ക് എങ്കിലും മാറിക്കൂടെ എന്ന്. ഞാനാണെങ്കില്‍ അവളോട് പറഞ്ഞു എന്ത് ചെയ്യാനാ മോളെ ഇത് ഇങ്ങനെ ശീലം ആയിപ്പോയി എന്ന്. FC