സീരിയല്‍ നടി പല്ലവി മരിച്ച നിലയില്‍ വയസ്സ് ഇരുപത്തിയൊന്ന്, ഫാനിലാണ് തൂങ്ങിയത് …….
എവിടെയാണ് ചുവടുപിഴച്ചതെന്നറിയില്ല എന്റെ മകള്‍ക്ക് മരിക്കേണ്ടകാര്യമില്ലായിരുന്നു, അവളെന്തിനിതു ചെയ്തു, ഞങ്ങള്‍ ജീവിക്കുന്നത് അവളെ ആശ്രയിച്ചല്ല, അവള്‍ക്കുവേണ്ട എല്ലാ സ്വാതന്ത്ര്യവും കൊടുത്തു, അഭിനയമായിരുന്നു ജീവിതത്തിലേ ഏറ്റവും വലിയ സ്വപ്നം അവിടെ തിളങ്ങി വന്ന അവള് മരിച്ചതായിരിക്കില്ല ആരോ ചതിച്ചതാണ്, അവളെ കൊന്നതാണ് ഇങ്ങനെ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് പല്ലവിയുടെ മാതാപിതാക്കള്‍ പൊട്ടിക്കരയുകയാണ്.
ബംഗാളി സീരിയല്‍ താരം പല്ലവി ഡേ യെ മരിച്ച നിലയിലയില്‍ കണ്ടെത്തി ഇരുപത്തിയൊന്ന് വയസ്സായിരുന്നു താരസുന്ദരിക്ക്. കൊല്‍ക്കത്തയിലെ ഫ്ലാറ്റില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് നടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
മോന് മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി ശ്രദ്ധ നേടിയത്. രണ്ട് ദിവസം മുന്‍പ് വരെ നടി ചിത്രീകരണത്തിന് ലൊക്കേഷനില്‍ സജീവമായിരുന്നു അവിടെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. മാത്രമല്ല പല്ലവിയെ നല്ല തമാശകള്‍ പറഞ്ഞും പെട്ടിച്ചിരിച്ചും സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നുമാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്. പക്ഷെ ബന്ധുക്കള്‍ പറഞ്ഞതുപോലെ ആരുടെയോ ചതിയില്‍പെട്ട അവളുടെ ഉള്ളെരിയുന്നത് ആരും കണ്ടുകാണില്ല.. അഭിനയിക്കാനുമില്ല തമാശകള്‍ പറയാനും ആരെയും ചിരിപ്പിക്കാനും പല്ലവി ഇനിയില്ല…ആദരാഞ്ജലികളോടെ. FC