നടി പാര്‍വ്വതി ജയറാമിനൊപ്പം വിഷു വിളക്കുതൊഴാന് ശബരിമലയില്‍.. ഭക്തരും കണ്ടു.. വയസ്സ് ഇത്രയായി…..
ശബരിമലയിലെത്തിയ ഭക്തര്‍ ആദ്യമൊന്നന്തിച്ചു പാര്‍വ്വതി ശബരീശ സന്നിധിയിലോ എന്ന് നോക്കുമ്പോഴതാ അയ്യപ്പന്റെ അരുമഭക്തനായ ജയറാമും ഒപ്പം.. ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി മലചവിട്ടി നടി പാര്‍വ്വതി അയ്യപ്പ സ്വാമിക്ക് പുഷ്പാഭിഷേക വഴിപാട് കഴിപ്പിച്ചു . നടന് ജയറാമും ഭാര്യ പാര്‍വ്വതിയും ചെന്നൈ മഹാലിംഗം ക്ഷേത്രത്തില്‍ നിന്നാണ് കെട്ടുനിറച്ചു യാത്ര തുടങ്ങിയത്, ഇന്നലെ സന്ധ്യയ്ക്കാണു സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. ചെറുപ്പത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ കഴിയാതെ വന്നതിനാല്‍ 53 വയസ്സു കഴിഞ്ഞ് 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് പാര്‍വ്വതി ദര്‍ശനത്തിനായി വന്നത്. പമ്പയില്‍നിന്നു നീലിമല വഴി നടന്നാണു മല കയറിയത്. ദീപാരാധനയും പടിപൂജയും കണ്ടു തൊഴുതു പിന്നെ പുഷ്പാഭിഷേകം നടത്തി. രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതും കണ്ടു.ശബരിമലയിലെ സ്ഥിരം സന്ദര്‍ശകനാണ് ജയറാം.
മണ്ഡല- മകരവിളക്ക് കാലത്തും മാസ പൂജകള്‍ക്കും ജയറാം ശബരിമലയില്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം വിഷുക്കണി കാണാനായി തമിഴ് നടന് യോഗി ബാബുവും നടിയും നിര്‍മ്മാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദര്‍ശനത്തിന് എത്തിയിരുന്നു. എല്ലാ ഭക്തര്‍ക്കും അനുഗ്രഹം നല്‍കണേ സ്വാമിയേ ശരണമയ്യപ്പ. FC