മമ്മുട്ടിയുടെ നായിക നടി പ്രാചിയുടെ വിവാഹം.. വരനിതാ.. മെഹന്തിയുടെ അടിപൊളി ദൃശ്യങ്ങളും…
അതുവരെ മലയാളം കാണാത്ത നായികയെ മാമാങ്കത്തിലൂടെ മമ്മുട്ടിയുടെ നായികയാക്കിയപ്പോള്‍ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു ആ നടി പ്രാചി തെഹ്ലാന് വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഭാവി വരന് രോഹിത് സരോഹയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഡല്‍ഹി സ്വദേശിയും വ്യവസായിയുമാണ് രോഹിത്. അവസാനം ഞങ്ങള്‍ക്ക് ഒന്നിച്ച് കുറച്ച് നല്ല ചിത്രങ്ങള്‍ എടുക്കാനായിരിക്കുന്നു… എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7 ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹം.
50 പേരെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരേ ദിവസമായിരുന്നു വിവാഹനിശ്ചയവും വിവാഹവും നടന്നത്, ഡല്‍ഹിയിലാണ് പ്രാചി ജനിച്ചതും വളര്‍ന്നതും. പഠനകാലത്ത് തന്നെ കായിക രംഗത്ത് സജീവമായിരുന്ന പ്ലാചി ഇന്ത്യന്‍ നെറ്റ്ബോള്‍ താരമായിരുന്നു. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച പ്രാചി ഇന്ത്യ നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പ്രാചിയുടെ നായകത്വത്തില്‍ 2011 ലെ സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കി. നെറ്റ്ബോള്‍ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാന്‍ഡ് അംബാസിഡറും കൂടിയാണ്.
2016 ജനുവരിയില്‍ ദിയ ഔര്‍ ബാത്തി ഹം എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രാചി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് മന്‍ദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷന് പ്രിന്‍സ് നായകനായ 2017 ലെ അര്‍ജാന്‍ എന്ന പഞ്ചാബി സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്നു. മാമാങ്കം പ്രാചിയുടെ മൂന്നാമത്തെ ചിത്രമാണ്. FC