52 വയസ്സായ എനിക്ക് കിടക്കപ്പൊറുതിയില്ല.. നല്ല ശരീരം രാത്രി വരാമെന്ന്.. ലാലേട്ടന്റെ നായിക ഐശ്വര്യയോട് ….
മര്യാദ ഇല്ലാതെ അന്ധരെ പോലെയാണ് പലരും പെരുമാറുന്നത്.. കണ്ടില്ലേ നായികനടിയായ ഐശ്വര്യ പൊട്ടിത്തെറിച്ചു പറയുന്നത്.. ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിത മാര്‍ഗ്ഗമാണ് സോപ്പ് കച്ചവടം. അതിനു വേണ്ടി വീടുതോറും കയറി ഇറങ്ങിയും ഓഡര്‍ എടുത്തും വില്പന നടത്തും. കച്ചവടത്തിന്റെ ഭാഗമായി ഓഡര്‍ ചെയ്യാന്‍ വേണ്ടി രണ്ട് ഫോണ്‍ നമ്പറുകള്‍ ഐശ്വര്യ കൊടുത്തിരുന്നു. എന്നാല്‍ ഈ ഫോണിലേക്ക് പതിനൊന്ന് മണിയ്ക്കു ശേഷം വരുന്ന കോളുകളും മെസേജുകളുമാണ് നടിക്കു ശല്യമായി മാറിയത്. അശ്ലീല ഫോട്ടോസും മെസേജുകളും ആണ് പാതിരാത്രിയില്‍ ഈ രണ്ട് നമ്പറിലേക്കും വരുന്നത്. ‘വയസ്സ് ആയാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ’ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള മെസേജുകള്‍ക്ക് അതേ രീതിയില്‍ തന്നെ ചീത്ത വിളിച്ചുകൊണ്ടാണ് ഐശ്വര്യ മറുപടി നല്‍കുന്നത്.
വേറെ കുറേ ആളുകള്‍ സ്വകാര്യ ഭാഗങ്ങളും ഫോട്ടോ എടുത്ത് അയയ്ക്കുന്നുണ്ടെന്ന് നടി പറയുന്നു. അതെല്ലാം തെളിവ് സഹിതമാണ് ഐശ്വര്യ വിഡിയോയില്‍ കാണിക്കുന്നത്. ”എനിക്ക് വേണമെങ്കില്‍ ഇത് സൈബര്‍ സെല്ലിലും പൊലീസും പരാതിയായി കൊടുക്കാം. പക്ഷേ എന്തിനാണ് ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത്. മകളോട് ചോദിച്ചപ്പോള്‍ ഒന്നും നോക്കാനില്ല, ഇതിനെക്കുറിച്ച് ഒരു അവബോധം നല്‍കിക്കൊണ്ട് വിഡിയോ ചെയ്യണം എന്ന് പറഞ്ഞു. ആ ധൈര്യം എനിക്കുണ്ടെന്നും അവള്‍ക്കറിയാം. 52 വയസ്സ് ആയി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ഇത് വളരെ ഭീകരമായ അവസ്ഥയാണ്. ഇതിനൊരു അവസാനം വേണം. രാധാകൃഷ്ണന് എന്നൊരാള്‍ രാത്രി 11 മണിക്കു ശേഷം പേഴ്സനലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണം.”-ഐശ്വര്യ പറഞ്ഞു. വിവാഹമോചിതയാണ് ഐശ്വര്യ. 1994 വിവാഹിതയായ താരം രണ്ടു വര്‍ഷത്തിനുള്ളില്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട് താരത്തിന്. മകള്‍ക്കൊപ്പമാണ് ഐശ്വര്യയുടെ താമസം. FC