വന്നവരെല്ലാം പേളിയുടെ വയറില്‍ ചെവി വെച്ചു.കുഞ്ഞ് വിശേഷങ്ങള്‍ ചൊരിഞ്ഞു.ബേബി ഷവര്‍ ഹിറ്റ്.
ആഘോഷങ്ങളുടെ എണ്ണം പെരുകി വരികയാണ്.ഓരോ സ്ഥലത്ത്
ഓരോ പേരിലാണെന്ന് മാത്രം.ഗര്‍ഭിണിയായ പെണ്‍കുട്ടികളെ ഏഴാം മാസം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് വരും ഒമ്പതാം മാസം വയര്‍ കാണല്‍ ചടങ്ങ്.ആ ചടങ്ങിന്റെ ഓമന പേരാണോ ഈ ബേബി ഷവര്‍ എന്നറിയില്ലെങ്കിലും ബേബി ഷവര്‍ അടിപൊളി കളര്‍ഫുള്‍ പ്രോഗ്രാമാണ്.
ആരാധകരുടെ പ്രിയ താരങ്ങളാണ് പേളിമാണിയും ശ്രീനിഷും.ബിഗ്
ബോസ് മത്സരാര്‍ത്ഥികളായെത്തിയ ഇരുവരും അവിടെവെച്ച് പ്രണയത്തിലാവുകയും മോഹന്‍ലാലിന്റെ സഹായത്തോടെ ഇരു വീട്ടുകാരുടെയും സമ്മതത്താല്‍ വിവാഹിതരാവുകയുമായിരുന്നു.ഗര്‍ഭിണിയായത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന പേളിയുടെ സഹോദരി സംഘടിപ്പിച്ച ബേബിഷവറാണ് വീണ്ടും തരംഗവാര്ത്ത
യായിരിക്കുന്നത്.
പേളിയുടെ അനിയത്തിയാണ് റേച്ചല്‍.വാവാച്ചി എന്ന് വിളിക്കുന്ന
റേച്ചല്‍ ബേബിഷവറിന് നടത്തിയ ശ്രമങ്ങളും പ്രതീക്ഷിക്കാതെ
എത്തി ശ്രീനിഷ് ഞെട്ടിച്ചതും പേളിയുടെ യൂടൂബ് ചാനലിലൂടെ
വിവരിക്കുന്നുണ്ട്.ഷൂട്ടിങ് തിരക്ക് മാറ്റിവെച്ചാണ് ശ്രീനിഷ് ഷോ
കളറാക്കാന്‍ എത്തിയത്.താന്‍ ഗര്‍ഭിണിയായതില്‍ ഏറ്റവും സന്തോഷിക്കുന്നത് റേച്ചലാണെന്നാണ് പേളി പറയുന്നത്.
പേളിയുടെ നിറവയറില്‍ റേച്ചല്‍ കാത് വെച്ച് കുഞ്ഞ് വാവയെ ലാളിക്കുന്നതിന്റെ ഫോട്ടോയും പുറത്തെത്തിയിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.