സീരിയല്‍ നടി അഭിനയ ജയിലിലേക്ക്.. സഹോദര ഭാര്യയെ പീഢിപ്പിച്ചു.. അഭിനയമല്ല ജീവിതം…
പലരും കുടുംബ കലഹ കഥകളുമായി വരും ആ സീനുകള്‍ അഭിനയിച്ചു കഴിഞ്ഞാല്‍ കുടുംബത്തില്‍ കയറും മുന്നേ അതുപേക്ഷിക്കുക ആ പ്രകടനം വീട്ടിലുള്ളവരോട് എടുത്താല്‍ ഇതുപോലെ ശിഷ്ടകാലം ജയിലഴി എണ്ണേണ്ടിവരും, സ്ത്രീധന പീഡനക്കേസില്‍ കന്നഡനടി അഭിനയയ്ക്കും കുടുംബാംഗങ്ങള്‍ക്കും കര്‍ണാടക ഹൈക്കോടതി രണ്ടുവര്‍ഷം തടവ് വിധിച്ചു. അഭിനയയുടെ സഹോദരന് ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവി നല്കിയ പരാതിയിലാണ് വിധി. 2002-ലാണ് ലക്ഷ്മിദേവി ചന്ദ്രലേഔട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
1998-ല്‍ ശ്രീനിവാസുമായുള്ള വിവാഹസമയത്ത് 80,000 രൂപയും 250 ഗ്രാം സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയെങ്കിലും വീണ്ടും ഒരുലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ഇവരെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു.
2012-ല്‍ അഭിനയയെയും കുടുംബാംഗങ്ങളെയും മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും ജില്ലാ കോടതി ശിക്ഷ സ്റ്റേ ചെയ്തു. ഇതിനെതിരെ ലക്ഷ്മിദേവി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഭിനയയുടെ അമ്മ ജയമ്മ, മറ്റൊരു സഹോദരന് ചെലുവ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു രണ്ടുപേര്‍. അഭിനയയുടെ പിതാവ് രാമകൃഷ്ണയും ശ്രീനിവാസും കേസില്‍ വാദം നടക്കുന്നതിനിടെ മരിച്ചിരുന്നു..FC