ഈ ഒരുമാറ്റം, കോലം സാനിയ ഇയ്യപ്പന്‍ എന്താ ഇങ്ങനെ.. വല്ലാത്തൊരു നഷ്ടബോധത്തോടെ നടി…
കീറത്തുണിയിലും ഫാഷന്‍ കാണുന്ന ഒരു കുട്ടിയാണോ ഈ ഇരിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്, വിഷാദമുഖത്തോടെ പൊതുവേദിയില്‍ ഇരിക്കുന്ന സാനിയ ഇയ്യപ്പന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്വന്തം നാട്ടില്‍ ഓണത്തിനോട് അനുബന്ധിച്ച് നടന്ന ചതയ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സാനിയ എത്തിയത്. എപ്പോഴും പ്രസരിപ്പോടെയുള്ള വീഡിയോയും ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്ന സാനിയയുടെ പുതിയ മുഖം കണ്ട് ആരാധകരും ആശങ്കയിലായി.
ഇത്രയും വിഷാദ ഭാവത്തോടെ ഇരിക്കുന്ന സാനിയയ്ക്ക് എന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ”ഇങ്ങനെയുള്ള വേദികളില്‍ സംസാരിച്ച് അധികം ശീലം ഒന്നുമില്ല അതുകൊണ്ട് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഈ അമ്പലത്തിന്റെ വേദിയില്‍ നൃത്തം ചെയ്യാനും ഇവിടുത്തെ ആഘോഷങ്ങളില്‍ പങ്കുചേരാനും എപ്പോഴും ഇവിടെ വന്നുകൊണ്ടിരുന്ന ആളാണ് ഞാന്‍.
സദസ്സിലിരിക്കുന്ന പലരെയും കണ്ടു പരിചയം ഉണ്ട് അതുകൊണ്ട് ഇത്തരമൊരു വേദിയില്‍ നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എല്ലാവര്ക്കും നന്ദി.”ഉദ്ഘാടന പ്രസംഗത്തില്‍ സാനിയ പറഞ്ഞു. FC