നടന് മാധവന്റെ അവസ്ഥ വേദനാജനകം.. ആരെയും ഓര്‍ക്കാന്‍ കഴിയാതെ,, വന്നുനോക്കാന്‍ ആരുമില്ലാതെ…
ആര്‍ക്കെല്ലാമോ ആരെല്ലാമോ ആയിരുന്ന ഒരുകാലം.. അതോര്‍ത്തെടുക്കാന്‍ എന്തായാലും നടന് മാധവന് കഴിയില്ല സഹായം കൈപറ്റിയവര്‍ മറക്കുന്നതാണ് സങ്കടം, ഒരിക്കല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടന് ടി.പി. മാധവനാണ് പത്തനാപുരത്തെ ഗാന്ധിഭവനില്‍ ഓര്‍മകള്‍ നഷ്ടപ്പെട്ടു കഴിയുന്നത്. അറുനൂറിലധികം സിനിമകളില്‍ അഭിനയിച്ച, ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി.പി. മാധവന് ഇപ്പോള്‍ പല കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുകയാണ്.
ഗാന്ധി ഭവന് പങ്കുവച്ച വീഡിയോയിലാണ് പുതുവസ്ത്രങ്ങള്‍ ധരിച്ച് ഉന്മേഷവാനായി ഇരിക്കുന്ന മാധവനെ കാണുന്നത്. ഗാന്ധിഭവനില്‍ എത്തിയിട്ട് എട്ടു വര്‍ഷമായെങ്കിലും ടി.പി. മാധവനെ കാണാന്‍ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, ജയരാജ് വാര്യര്‍, നടി ചിപ്പി, ഭര്‍ത്താവും നിര്‍മ്മാതാവുമായ എം.രഞ്ജിത്, മധുപാല്‍ തുടങ്ങി ചുരുക്കം ചില സഹപ്രവര്‍ത്തകര്‍ മാത്രമാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവന് ശുശ്രൂഷ നല്‍കുമെന്നും ഗാന്ധിഭവന് വൈസ് ചെയര്മാന് അമല്‍ രാജ് പറഞ്ഞു.”ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛന് എന്നെ കാണാന്‍ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു” എന്നാണ് ഓണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ടി.പി. മാധവന് പറഞ്ഞത്. ”സഹപ്രവര്‍ത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവര്‍ക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാന്‍ എങ്ങും പോകുന്നില്ല” എന്നൊക്കെയാണ് ഓര്‍മകള്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകള്‍. അഭിനയിച്ച സിനിമകളുടെ എണ്ണത്തിലല്ല അവസാനം ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ് ഭയാനകം. FC