ശില്പങ്ങള്ക്കു മുന്നില്‍ ശിലയായി നടി ശോഭനയുടെ നൃത്ത രൂപങ്ങള്‍… കൂടുതല്‍ സുന്ദരിയായിരിക്കുന്നു ….

സിനിമയെ ചെറുതായി അകറ്റി നിര്‍ത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക ശോഭന.. നൃത്തമാണ് ഇപ്പോഴവരുടെ ജീവവായു.. മണിച്ചിത്രത്താഴിലെ നാഗവല്ലിയിലൂടെ ദേശീയ അവാഡ് നേടിയതില്‍ പിന്നെ അതുതന്നെ തട്ടകമാക്കി.. ഇടക്ക് അഭിനയിക്കാന്‍ വരുമെങ്കിലും ഖജുരാഹോയിലെ പ്രശസ്തമായ കാവ്യഭംഗി തുളുമ്പുന്ന ശില്പങ്ങള്ക്ക് മുന്നില്‍ നിന്നാണ് ശോഭന നൃത്തം ചെയ്യുന്നത്. മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാഹോ, മനോഹരമായ ശില്പ്പങ്ങള് കൊണ്ട് അലങ്കരിച്ച അതിശയകരമായ ക്ഷേത്രങ്ങള്‍ക്ക് ലോകമെമ്പാടും അറിയപ്പെടുന്നു.
ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഖജുരാഹോ, മധ്യകാലഘട്ടത്തിലെ ഇന്ത്യന്‍ വാസ്തുവിദ്യയുടെയും സംസ്കാരത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ്. സി.ഇ. 950 നും 1050 നും ഇടയില്‍ ചന്ദേല രാജവംശത്തിലെ രാജാക്കന്മാരാണ് ഖജുരാഹോയിലെ മിക്ക ക്ഷേത്രങ്ങളും പണികഴിപ്പിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇവിടെ 20 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടന്നിരുന്ന 85 ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു. ആറുചതുരശ്ര കിലോമീറ്ററിലായി 20 ക്ഷേത്രങ്ങള്‍ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. അതിജീവിക്കുന്ന ക്ഷേത്രങ്ങളില്‍, കന്ദാരിയ മഹാദേവ ക്ഷേത്രം പുരാതന ഇന്ത്യന്‍ കലയുടെ സങ്കീര്‍ണമായ വിശദാംശങ്ങളും പ്രതീകാത്മകതയും ആവിഷ്കാരവും ഉള്ള ശില്പങ്ങളാല് അലങ്കരിച്ചിരിക്കുന്നു. ഏഴുനൂറ്റാണ്ടുകളോളം വനത്തിനുള്ളില്‍ വിസ്മൃതിയില്‍ കിടന്ന ഈ ക്ഷേത്രങ്ങള്‍, 1838 ല്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ ആയിരുന്ന ടി.എസ്. ബര്‍ട്ട് ആണ് പുറംലോകത്തിനു പരിചയപ്പെടുത്തിയത്. പുണ്യ പുരാതന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നത് ശോഭനയുടെ ജന്മപുണ്യം. FC