കൊച്ചി കത്തി പുകനിറഞ്ഞപ്പോ പുകഞ്ഞു പുറത്തുചാടി… പൃഥ്വിരാജ് ഉണ്ണി മുകുന്ദന് തുടങ്ങി സര്‍വ്വരും…..
പുക കയറാത്ത സാംസ്കാരിക നായകന്മാര് ഇനിയുമുണ്ട് പക്ഷെ അവര്‍ കേരളത്തിന് പുറത്തെ തീയും പുകയും മാത്രമേ കാണൂ. അകത്തെന്തായാലും അവര്‍ മിണ്ടില്ല.. മിണ്ടിയാല്‍ പണിപോകുന്നവരുമുണ്ട് എന്നാലിതാ സിനിമാരംഗത്തുള്ളവര്‍ പുകഞ്ഞു പുറത്തു ചാടിയിരിക്കുന്നു. ബ്രഹ്മപുരത്തെ പുകയില്‍ അതിജാഗ്രത വേണമെന്നും സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട് നടന്മാരായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും. മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ചിത്രം പങ്കുവച്ചായിരുന്നു ഇരുവരുടെയും പ്രതികരണം.
കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ ഭരണകൂടം നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തി. നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുക. വായുമലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കാനും താരങ്ങള്‍ പറയുന്നു. ബ്രഹ്മപുരം വിഷയത്തില്‍ ചലച്ചിത്രതാരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ഷിബു ജി. സുശീലന് രംഗത്തെത്തിയിരുന്നു.
വിജയ് ബാബു, മിഥുന് മാനുവല്‍ തോമസ്, സജിത മഠത്തില്‍, സയനോര, ശ്രീലക്ഷ്മി, ബാദുഷ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. ഫെയ്സ്ബുക്ക് പേജില്‍ തന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയായിരുന്നു വിനയ് ഫോര്‍ട്ടിന്റെ പ്രതിഷേധം. ‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന് എഴുതിയിരിക്കുന്ന മാസ്ക് ധരിച്ച മുഖത്തിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ഇട്ടുകൊണ്ടാണ് നടന് പ്രതികരിച്ചത്. FC