കോഴിക്കോടിന്റെ വാനമ്പാടി സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവ് മരിച്ചു അനുശോചനവുമായി കലാസാംസ്കാരിക രംഗത്തുള്ളവരെത്തി….
കൂടെയുള്ള കരുത്ത് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ ചലച്ചിത്ര പിന്നണി ഗായിക സിന്ധുവിനും, കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുകള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.. കലാപരിപാടികളില്‍ സിന്ധുവിന് എന്നും തുണയായി ഒപ്പമുണ്ടായിരുന്ന പ്രേംകുമാര്‍ എന്ന ഡാഡു വിടവാങ്ങി 55 വയസ്സായിരുന്നു..
കോഴിക്കോട് കുതിരവട്ടം നിത്യാനന്ദ വിഹാറിലായിരുന്നു താമസം.. അസുഖബാധിതനായി ചികിത്സയിലായിരുന്നെങ്കിലും പെട്ടെന്നൊരു മരണം പ്രതീക്ഷിച്ചിരുന്നില്ല അതിന്റെ ഞെട്ടലിലാണ് ഏവരും.. എ പി പ്രേമാനന്ദന്റെയും മീരയുടെയും മകനാണ് കോഴിക്കോട് മൃദുല ജ്വല്ലറി ഉടമകൂടിയായ എ പി പ്രേംകുമാര്‍… ഏകമകള്‍ നിഹാരിക. സഹോദരങ്ങള്‍ ഡോക്ടര്‍ മൃദുല എ പി ദയാനന്ദന്..
കലാസാംസ്കാരിക രംഗത്തെ പ്രമുഖരായ ബാപ്പു വെള്ളിപ്പറമ്പ്, ഗായകന് സുനില്‍കുമാര്‍, വിളയില്‍ ഫസീല, ബന്സിറ കബീര്‍, ആര് കെ പൂവത്തിങ്കല്‍ തുടങ്ങിയവര്‍ സിന്ധുവിന്റെ ഭര്‍ത്താവിന്റെ നിര്യാണത്തില്‍ അനുശോചന സന്ദേശം നല്കി.. കൂടാതെ വാര്‍ഡ് കൗണ്‍സിലര്‍ രനീഷ്, കണ്ണൂര്‍ ഷെരീഫ്, എം എ ഗഫൂര്‍ തുടങ്ങി ഒട്ടനവധി പേര് നേരിട്ടെത്തി സിന്ധുവിനെ ആശ്വസിപ്പിച്ചു.
സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവ് എ.പി പ്രേംകുമാറിനെ കുറിച്ച് വൈകാരികമായ കുറിപ്പാണ് നടന് വിനോദ് കോവൂര്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് പ്രേംകുമാര്‍ അന്തരിച്ചത്. ഡാഡു എന്നു വിളിക്കുന്ന പ്രേംകുമാര്‍ തന്റെ സഹപാഠി ആയിരുന്നെന്നും നിശ്ചലനായി കിടക്കുന്ന കാഴ്ച്ച കാണാനാകില്ലെന്നും ഈ വേര്‍പാട് സിന്ധുവിനും മോള്‍ക്കും എങ്ങനെ സഹിക്കാന്‍ കഴിയും എന്നറിയില്ല. ദൈവം അതിനുള്ള മന:ശക്തി അവര്‍ക്ക് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം നിന്റെ ആത്മാവിന് നിത്യ ശാന്തിയും നേരുന്നു എന്നാണ് വിനോദ് കോവൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ആദരാഞ്ജലികളോടെ, FC