കാലം കടന്നുപോകുന്നു ആരാധകരുടെ പ്രിയനടി ശുഭ അന്നും ഇന്നും… ഇങ്ങനെ ആകും എല്ലാ സുന്ദരികളും….
അഴക് കാണാന്‍ വേണ്ടി മാത്രം എത്രയോവട്ടം ശുഭ അഭിനയിച്ച ചിത്രങ്ങള്‍ കാണാന്‍ തീയേറ്ററില്‍ പോയവരുണ്ടായിരുന്നു ആ കാലത്ത് കാലം ഒരുപാട് മാറി ശുഭയും..
ആരാധകര്‍ ഏറെ സ്നേഹിച്ച ശുഭ ഒരു മലയാളി ആയിരുന്നില്ല ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ് അവര്‍ അഭിനയിക്കാന്‍ മലയാള സിനിമയിലെത്തിയത്.. പ്രേം നസീര്‍, സത്യന്, മധു, ശാരദ, ഷീല, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ മികച്ച ഒരു കാലഘട്ടമായിരുന്നു എഴുപതുകളും എണ്‍പതുകളും. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന കാലഘട്ടമായിരുന്നു എഴുപത് എണ്‍പത്കള്‍.
ശുഭയുടെ അഭിനയം കണ്ടാല്‍ അവര്‍ അന്യ ഭാഷയില്‍ നിന്നും വന്നവരാണെന്ന് പറയുകയില്ല. മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരു നടിയാണ് ശുഭ. തെലുങ്കിലെ പ്രശസ്തനായ നടനും സംവിധായകനുമായ വേദാന്തം രാഘവയ്യയുടെയും അഭിനേത്രി സൂര്യപ്രഭയുടെയും മകള്‍ ആണ് ശുഭ. അക്കാലത്തെ പ്രശസ്ത അഭിനേതാവായിരുന്ന പുഷ്പവല്ലിയാണ് ശുഭയുടെ അമ്മ. സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ശുഭയുടെ വരവ്. നടിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1972 ല്‍ പുറത്തിറങ്ങിയ ഗുണ്ടുപുട്ടാണി എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു. എഴുപത്തിമൂന്നില്‍ തന്നെ ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.
പി എന്‍ മേനോന് സംവിധാനം ചെയ്ത ഗായത്രി എന്ന സിനിമയിലൂടെ ആയിരുന്നു മലയാളത്തില്‍ അരങ്ങേറ്റം.നടന് എം ജി സോമന് അഭിനയിച്ച ആദ്യ സിനിമ കൂടിയായിരുന്നു ഗായത്രി. ചിത്രത്തില്‍ ശുഭ വേഷമിട്ട കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടുകൂടി നിരവധി അവസരങ്ങളാണ് മലയാളത്തില്‍ നിന്ന് നടിക്ക് കിട്ടിയത്, ശുഭയുടെ ഹിറ്റ് സിനിമകള്‍ അണിയാത്ത വളകള്‍, കൊച്ചു കൊച്ചു തെറ്റുകള്‍, ധ്രുവസംഗമം, മീനി, ചിരിയോ ചിരി, സ്ഫോടനം, കെണി, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ആള്‍ക്കൂട്ടത്തില്‍ തനിയെ, എന്‍ എച്ച് 47, പഞ്ചവടിപാലം, അടിവേരുകള്‍ തുടങ്ങിയവയെല്ലാം എന്നും മലയാളികള്‍ ആഘോഷിക്കുന്ന ശുഭയുടെ സിനിമകളാണ് അവരുടെ എന്നത്തേയും ഇന്നത്തെയും രൂപം അത്ഭുതപ്പെടുത്തും. FC