സൗന്ദര്യം കൂട്ടാനല്ല ഞാന്‍ മൂക്ക് ചെത്തി കൂര്‍പ്പിച്ചത്… നടി ശ്രുതി തന്റെ മൂക്കിന് സംഭവിച്ചത് പറയുന്നു…..
കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് തന്റെ മൂക്കിന് പരിക്കേറ്റതിനാലാണ് ശസ്ത്രക്രിയ ചെയ്തതെന്നും അതിന് മുമ്പ് തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും പരിഹസിക്കുന്നവര്‍ക്ക് എന്തുമാകാമെന്നും പറയുന്നു. ഞാന്‍ എന്റെ മൂക്ക് ശസ്ത്രക്രിയയിലൂടെ ശരിയാക്കി. അത് വളരെ വ്യക്തമായ കാര്യമാണ്. എന്റെ മൂക്കിന് ഒരു തകരാറുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചു. ഒടുവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴുള്ളത് മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായ മൂക്കാണ്.
ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്യുമ്പോള്‍ പഴയ മൂക്കായിരുന്നു. ആളുകള്‍ ഇതു രണ്ടും താരതമ്യം ചെയ്ത് എന്നെ പരിഹസിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നു. ഞാന്‍ സൗന്ദര്യം കൂട്ടാനാണ് ശസ്ത്രക്രിയ ചെയ്തതെന്ന് പറയുന്നു. ഇനിയിപ്പോള്‍ അതിനാണെങ്കില്‍ തന്നെ എന്താണ് പ്രശ്നം? എനിക്ക് എന്തുകൊണ്ട് അത് ആയിക്കൂടാ? ഇതു മറ്റുള്ളവരുടെ മുന്നില്‍ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്നുപോലും എനിക്ക് തോന്നുന്നില്ല. നാളെ ഞാന്‍ ചിലപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി വരെ ചെയ്തേക്കാം. അങ്ങനെ ചെയ്തില്ലെന്നും വരാം.’ അഭിമുഖത്തില്‍ ശ്രുതി വ്യക്തമാക്കുന്നു.
ലക്ക് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ശ്രുതി സിനിമയില്‍ അരങ്ങേറുന്നത്. തമിഴ് ചിത്രം ഏഴാം അറിവിലൂടെ താരപുത്രി ശ്രദ്ധിക്കപ്പെട്ടു. ധനുഷിനൊപ്പം ‘3’ എന്ന ചിത്രത്തിലും അഭിനയിച്ചു. സലാര്‍ ആണ് ശ്രുതി നായികയായി എത്തുന്ന പുതിയ ചിത്രം. പ്രഭാസ് ആണ് ഇതിലെ നായകന്. FC