എന്നും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.. ആ പല്ലുകള്‍ ഇല്ലാതായത് 35ാം മത്തെ വയസ്സില്‍.. പിന്നെ വെച്ചില്ല…
മനോഹരികളായ ഒത്തിരി അമ്മമാര്‍ മലയാള സിനിമക്കുണ്ട്, എന്നാല്‍ സുബ്ബലക്ഷ്മി എന്ന ഈ അമ്മ വ്യത്യസ്തയായിരുന്നു.. സിനിമയിലേക്കുള്ള വരവ് തന്നെ 69ാം വയസ്സില്‍. പല്ലു പൊഴിയുന്ന ആ പ്രായത്തില്‍ സിനിമയിലെത്തിയ കഥ പറഞ്ഞ് സിനിമകളില്‍ കാണുന്ന അതേ ക്ലാസിക് ചിരി പുറത്തെടുത്തിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഈ മുത്തശ്ശി. പക്ഷേ പല്ലുകള്‍ പോയത് പ്രായകൂടുതല്‍ കൊണ്ടല്ല, 35ാം വയസ്സില്‍ ഒരപകടത്തിലൂടെയായിരുന്നു. വയ്പുപല്ലു വയ്ക്കാന്‍ ആ പ്രായത്തിലും തയ്യാറായില്ല. 1936 ല്‍ തിരുനെല്‍വേലി പൊരുമേലിയില് രാമഭദ്രന്റെയും രാമലക്ഷ്മിയുടെയും മകളായാണു ജനനം. സര് സിപിയായിരുന്നു അച്ഛനമ്മമാരുടെ വിവാഹത്തിനു മുന്‍കൈ എടുത്തത്. 30 പേര് തറവാട്ടില്‍ പാട്ടുകാരായി ഉണ്ടായിരുന്നു.
സ്വാഭാവികമായി സുബ്ബലക്ഷ്മിയും ഗായികയാകാമെന്നു വച്ചു. പക്ഷേ മനസ്സിലെ മോഹം നടിയാകണം എന്നായിരുന്നു. നടന് സിദ്ദീഖ് ആണു നന്ദനത്തിലെ വേഷത്തിലേക്ക് സംവിധായകനായ രഞ്ജിത്തിനോട് ശുപാര്‍ശ ചെയ്തത്. നാട്ടിന്പുറത്തുകാരി മുത്തശ്ശിയായ ശേഷം രണ്ടാമത്തെ ചിത്രത്തില്‍ ഫ്രോക്ക് ധരിച്ച ആംഗ്ലോ ഇന്ത്യന്‍ മുത്തശ്ശിയും ചിത്രം ഗ്രാമഫോണ്‍. കല്യാണരാമനാണ് ഏറെ പ്രശസ്തി നേടിക്കൊടുത്ത സിനിമ. മലയാളത്തിനു പുറമെ അന്യഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.. മകള്‍, മകളുടെ മകള്‍, മകളുടെ മകളുടെ മകള്‍… താര, സൗഭാഗ്യ, സുദര്‍ശന… അങ്ങനെ താനുള്‍പ്പെടെ നാലു തലമുറയുടെ സന്തോഷം നിറഞ്ഞ ആവോളം കണ്ടും അറിഞ്ഞുമാണു നടി സുബ്ബലക്ഷ്മി അമ്മാളുടെ മടക്കം.. FC