ഈ സൗഹൃദം അന്നും ഇന്നും ഭദ്രം.. സംയുക്ത വർമ്മയെ ഒപ്പം നിർത്തി മഞ്ജു വാര്യർ പറയുന്നു.. ബിജുമേനോൻ…
ചില ബന്ധങ്ങള്‍ അങ്ങിനെയാണ്.. മുന്നോ’ട്ടുപോകുംതോറും തിളക്കം കൂടും, സിനിമയിലെ സംയുക്തയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. അഭിനയം സംയുക്ത നിര്‍ത്തിയെങ്കിലും ഊഷ്മള സ്നേഹബന്ധം തുടരുന്ന ഇവര്‍ ഇടയ്ക്കിടെ ഒരുമിച്ചു കൂടുകയും സന്തോഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യാറുണ്ട്. പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിട്ടുള്ളതാണ്.
ഇവരുടെ സൗഹൃദം കാണുന്നത് തന്നെ ഒരു ആനന്ദമാണെന്നാണ് ആരാധകരുടെ പക്ഷം, ഇപ്പോഴിതാ മഞ്ജു കുറിക്കുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംയുക്തയ്ക്ക് ഏറ്റവും സന്തോഷകരമായ ഒരു വര്‍ഷം ആശംസിക്കുന്നു. നിനക്കെന്റെ ലോഡ് കണക്കിനും ടണ്‍ കണക്കിനും സ്നേഹം. ഹാപ്പി ബര്‍ത്ത്ഡേ’, എന്നാണ് പ്രിയ സംയുക്തക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മഞ്ജു കുറിച്ചത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ സംയുക്തയ്ക്ക് ഒപ്പമുള്ള ചിത്രം കൂടി ഷെയര്‍ ചെയ്ത് കൊണ്ടാണ് മഞ്ജു ആശംസ അറിയിച്ചത്. അതെ ഈ ബന്ധം എന്നും സന്തോഷത്തോടെ മുന്നോട്ടുപോകട്ടെ. FC