പുലിമുരുകനിലെ മോഹന്‍ലാലിന്റെ കാമുകി നടി നമിത പ്രസവിച്ചു ഇരട്ടക്കുട്ടികള്‍…
കാത്തിരിപ്പായിരുന്നു തന്റെ മകളെകാണാനുള്ള കാത്തിരിപ്പ് അതുകഴിഞ്ഞിരിക്കുന്നു ദൈവം അച്ഛനും അമ്മയ്ക്കും ഒന്നിച്ചു കളിപ്പിക്കാന്‍ ഓരോരുത്തരെയായി കൊടുത്തിരിക്കുന്നു, നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. രണ്ടും ആണ്‍കുട്ടികളാണ് . ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകണമെന്നും പറയുന്ന അവര്‍ ഡോക്ടര്‍മാരോടുള്ള അകമഴിഞ്ഞ നന്ദിയും പറയുന്നുണ്ട്. നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്. ഇദ്ദേഹവും നമിതയ്ക്കൊപ്പം വീഡിയോയിലുണ്ട്.
2002-ല്‍ തെലുങ്ക് ചിത്രമായ സൊന്തത്തിലൂടെയാണ് നമിത ചലച്ചിത്രരംഗത്തെത്തുന്നത്. ഏയ്, വ്യാപാരി, അഴകിയ തമിഴ്മകന്‍, ബില്ല തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമിട്ടു. ബ്ലാക്ക് സ്റ്റാലിയണ്‍, പുലിമുരുകന് എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ കാമുകിയായതോടെ നമിതയുടെ പ്രശസ്തി വര്‍ദ്ധിച്ചു, നമിതക്കും മക്കള്‍ക്കും ആയൂരാരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ട്. FC