ഇത്തവണത്തെ ജന്മദിനം ആശുപത്രി കിടക്കയില്‍ ഒരാളും കൂടി… നടി മൃദുലയുടെ പിറന്നാള്‍ ഇങ്ങനെ….
കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി മൃദുല പ്രസവിച്ചത്. ആശുപത്രി വിടും മുന്നെ എത്തിയ ജന്മദിനം ആഘോഷമാക്കിയ താരദമ്പതികള്‍ക്കൊപ്പം മകള്‍ കൂടി എത്തിയതോടെ ഇരട്ടി മധുരമായി, നടി മൃദുല വിജയ് പെണ്‍കുഞ്ഞിന് ജന്മം നല്കിയ ശേഷം. ആ സന്തോഷത്തിനിടയില്‍ താരത്തിന്റെ ജന്മദിനം ആഘോഷമാക്കി ഭര്‍ത്താവും നടനുമായ യുവകൃഷ്ണ.
ആശുപത്രിയില്‍ തുടരുന്നതിനാല്‍ അവിടെ വച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ യുവ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ആശുപത്രിക്കിടക്കയില്‍ ഇരിക്കുന്ന മൃദുലയുടെ തലയില്‍ യുവ ഒരു കിരീടം വയ്ക്കുന്നതും മധുരം നല്‍കുന്നതും സമ്മാനം കൈമാറുന്നതും വീഡിയോയിലുണ്ട്. ”നിന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ ജന്മദിനമാണ് ഇതെന്ന് എനിക്കറിയാം പ്രിയപ്പെട്ടവളേ. വളരെ സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു. എന്നോടൊപ്പം എന്നെന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കൂ”- യുവ കുറിച്ചു.
മൃദുലയുടെ സഹോദരിയും നടിയുമായ പാര്‍വതിയും ചേച്ചിക്ക് ജന്മദിനാശംസ നേര്‍ന്ന് ചിത്രം പങ്കുവച്ചിരുന്നു. ഞങ്ങളും നേരുന്നു പിറന്നാള്‍ ആശംസകള്‍ FC