അഭിനയത്തില്‍ നിന്ന് വിടവാങ്ങിയോ, നടി കവിയൂര്‍ പൊന്നമ്മയെ കാണാന്‍ വീട്ടിലെത്തി ഊര്‍മിള ഉണ്ണി……..
അമ്മമാരായി ഒരുപാടുപേര് മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന അമ്മ പേരിലുള്ള പൊന്ന് പോലൊരു അമ്മയായിരുന്നു. മമ്മുട്ടിയുടെ അമ്മയായി തനിയാവര്‍ത്തനം, മോഹന്‍ലാലിന്റെ അമ്മയായി കിരീടം, ചെങ്കോല്‍, ദിലീപിന്റെ അമ്മയായി റണ്‍വേ, സുരേഷ് ഗോപിയുടെ അമ്മയായി അക്ഷരത്തെറ്റ് അങ്ങിനെ എല്ലാവരുടെയും അമ്മയായി നൂറുകണക്കിന് സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചു.
76 വയസിലെത്തിയ അമ്മ ഇത്പോലെ ഊര്‍ജ്ജസ്വലതയാണ് അവരെ സന്ദര്‍ശിക്കാന്‍ നടി ഊര്‍മിള ഉണ്ണി എത്തിയതിന്റെ വിശേഷങ്ങള്‍, കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സന്തോഷം പങ്കുവെച്ചത്. ”പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാന്‍ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്.” എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വലിയ വട്ടപ്പൊട്ടു തൊട്ട് ഇരിക്കുന്ന പൊന്നമ്മയെയാണ് ചിത്രത്തില്‍ കാണുന്നത്. എന്തായാലും ആരാധകരുടെ ഹൃദയം കവരുകയാണ് ചിത്രം. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
നാടകരംഗത്തു നിന്നും ചെറുപ്രായത്തിലാണ് കവിയൂര്‍ പൊന്നമ്മ സിനിമയില്‍ എത്തുന്നത്. തന്നേക്കാള്‍ ഇരട്ടിപ്രായമുള്ള നടന്മാരുടെ അമ്മവേഷം ആണ് അന്നും ലഭിച്ചുകൊണ്ടിരുന്നത്. മോഹന്‍ലാലിന്റെ ആറാട്ടിലും ശബ്ദ സാന്നിധ്യമായി കവിയൂര്‍ പൊന്നമ്മയുണ്ടായിരുന്നു. ഊര്‍മിള ഉണ്ണിക്ക് വലിയ നമസ്കാരം. FC