വലിയ ലൈറ്റ് വീണു കാല് മുറിഞ്ഞു അവിടെ തുടങ്ങി ബാബുരാജ്, വാണി വിശ്വനാഥ് പ്രണയം.. നടി ഉഷ പറയുന്നു….
എന്നും മലയാളികളുടെ പ്രിയ നടിയായിരുന്നു ഉഷ ഇപ്പോഴവര്‍ അഭിനയ രംഗത്തില്ലെങ്കിലും അവരൊരു ചാനലില്‍ വന്ന് വാണിയും ബാബുരാജും തമ്മില്‍ പ്രണയത്തിലായ രഹസ്യം പറയുന്നു.. 80 കളിലെയും 90 കളിലെയും തിരക്കുള്ള നായികമാരില്‍ ഒരായിരുന്ന ഉഷ നാസര്‍ ഒരു ടീവി ഷോയ്ക്ക് ഇടയില്‍ ബാബുരാജും വാണിയും പ്രണയത്തിലായത് എങ്ങിനെയെന്ന് തുറന്നു പറഞ്ഞിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.
‘ഗ്യാങ്ങ് എന്ന സിനിമയുടെ ഷൂട്ടിന്റെ ഇടയിലാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നതും പ്രേമത്തില്‍ ആവുന്നതും. വാണിയുടെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ഒരാള്‍ ഞാന്‍ ആയിരുന്നു. അതിനിടയിലാണ് എനിക്ക് മലപ്പുറത്തു ഒരു സീരിയലിന്റെ ഷൂട്ടിങ് കൂടി ഉണ്ടായിരുന്നത്. ഞാന്‍ ആ ഷൂട്ടിന് പോയ സമയത്ത് എപ്പോഴോ ലൈറ്റ് എന്തോ വീണു വാണിയുടെ കാല് മുറിഞ്ഞു. അങ്ങനെ ഹീറോയെ പോലെ ബാബു വാണിയെ പൊക്കിയെടുത്തു ഹോസ്പിറ്റലില്‍ കൊണ്ട് പോയി അഡ്മിറ്റ് ചെയ്തു. ഒരു അഞ്ചു ദിവസം വാണിയെ എനിക്ക് ഫോണില്‍ ഒന്നും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ആ അഞ്ചു ദിവസത്തിലാണ് ഇവര്‍ തമ്മില്‍ പ്രേമത്തില്‍ ആവുന്നത്’ – ഉഷ പറയുന്നു.
ആദ്യ ഭാര്യയെ ഉപേക്ഷിച്ചു 2002 ലാണ് നടി വാണി വിശ്വനാഥുമായുള്ള ബാബുരാജിന്റെ വിവാഹം നടക്കുന്നത്. ആര്‍ച്ച, അദ്രി എന്നീ പേരുകള്‍ ഉള്ള രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്. ആദ്യ വിവാഹത്തില്‍ ബാബുരാജിന് അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് ആണ്മക്കള് ഉണ്ട്. ഈ അടുത്തിടെ ആയിരുന്നു അദ്ദേഹത്തിന്റെ മകന് അഭയ് വിവാഹം ചെയ്തത്. ചടങ്ങില്‍ ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം നില്ക്കുന്ന ബാബുരാജിന്റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. FC