നടി അനസൂയയുടെ ജിമ്മിലെ കളികൾ കണ്ടില്ലേ… നല്ലരീതിയിൽ ശരീരം…
ശരീരം സംരക്ഷിക്കുക, ഒപ്പം സൗന്ദര്യം നിലനിര്‍ത്തുക ആ ലക്ഷ്യത്തോടെ മൊത്തം സെലിബ്രെറ്റികളും മുന്നേറുമ്പോള്‍ അതിനൊപ്പമിതാ പുഷ്പ്പയിലൂടെ വെട്ടിത്തിളങ്ങിയ നടി അനസൂയ ഭരദ്വാജും, ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുപ്പത്തിയേഴുകാരിയായ നടി അനസൂയ ഭരദ്വാജിന് വിട്ടുവീഴ്ചകളില്ല. ഷൂട്ടിങ് ഇല്ലെങ്കില്‍ എല്ലാ ദിവസവും ജിം പരിശീലനം നിര്‍ബന്ധമാണ്.
ഇപ്പോഴിതാ ജിമ്മില്‍ വര്‍ക്ഔട്ടിന് ശേഷം ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. അനസൂയയുടെ ചെറുപ്പത്തിനു കാരണം ഇതുപോലുള്ള കഠിനമായ പരിശീലനം തന്നെയാണ് ആരാധകരും കമന്റ് ചെയ്യുന്നു. സാക്ഷി ടിവിയില്‍ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് നിരവധി ചാനലുകളില്‍ അവതാരകയായി
. 2003 ല്‍ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ ഭസിനിമാഭിനയത്തിലേയ്ക്ക് ചുവടുവച്ചു. തുടര്‍ന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുള്‍പ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. ഭീഷ്മപര്‍വം എന്ന ചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി. അനസൂയ ഭരദ്വാജിന്റെ ഭര്‍ത്താവ് സുശാങ്ക് ഭരദ്വാജ്. രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. FC