നടി ഉഷ 51 വയസ്സിന്റെ നിറവിലെത്തിയിരിക്കുന്നു 100 ലേറെ സിനിമകള്‍.. വീണ്ടും മടങ്ങിവരുന്നു…
ആലപ്പുഴയില്‍ നിന്ന് നാടകത്തിലൂടെ സിനിമയിലേക്ക് അതും ബാലചന്ദ്ര മേനോനൊപ്പം 1988 ല്‍ കണ്ടതും കേട്ടതും എന്ന ചിത്രത്തിലൂടെ, ASI ആയിരുന്ന മുഹമ്മദ് ഹനീഫിന്റെയും, ഹഫ്സ ബീവിയുടെയും മകളായാണ് ആലപ്പുഴ, ആലിശേരിയില്‍ ജനനം യഥാര്‍ത്ഥ പേര് ഹസീന.
താരത്തിന് രണ്ട് സഹോദരന്മാരാണ് ഹസീബും, ഹനീസും, ഇരുവരും സഹോദരിയെ പോലെ സിനിമാരംഗത്തു തന്നെ അഭിനയ രംഗത്തെത്തിയതോടെ പേര് ഉഷ എന്നാക്കുകയായിരുന്നു ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പഠിച്ചത്, മോഹന്‍ലാലിന്റെ കിരീടം, മമ്മുട്ടിയുടെ കോട്ടയം കുഞ്ഞച്ചന്, തുടങ്ങി നൂറിലേറെ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ഉഷ നിരവധി സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
2011ല്‍ വിവാഹം കഴിഞ്ഞു പോയ അവര്‍ ചെന്നൈയില്‍ വ്യവസായിയായ ഭര്‍ത്താവ് നാസര്‍ അബ്ദുള്‍ ഖാദറിനൊപ്പം സുഖമായി കഴിയുകയാണ്.. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കല അവര്‍ക്ക് തുടച്ചുകളയാന്‍ കഴിയാത്തതുകൊണ്ട് വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തുകയാണെന്ന സന്തോഷവാര്‍ത്ത കൂടിയുണ്ട് .FC