ഭാര്യ മറിയത്തിന്റെ പിറന്നാളിന് നടന് ചെമ്പന്‍ വിനോദ് കവിളത്തുതന്നെ മുത്തം കൊടുത്തു സമ്മാനമായി…
കൊടുത്തത് ക്യാമറക്ക് മുന്നില്‍ വെച്ചുതന്നെയാണ് ഹൃദയത്തില്‍ നിന്നായതുകൊണ്ട് ആര്‍ക്കും കട്ടൊന്നും പറയാനില്ല, ഭാര്യ മറിയം തോമസിന് സ്നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചെമ്പന്‍ വിനോദ്. ‘ഹാപ്പി ബര്‍ത് ഡേ മൈ ലവ്’ എന്നായിരുന്നു മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചെമ്പന്‍ കുറിച്ചത്.
നൈല ഉഷ, സുധി കോപ്പ, ജിനു ജോസ്, ആര്‍ജെ മിഥുന്, ആന്‍സണ്‍ പോള്‍ തുടങ്ങി നിരവധിപേരാണ് മറിയത്തിന് ആശംസകള്‍ നേര്‍ന്നെത്തിയത്. 2020ലാണ് ചെമ്പന്‍ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ചെമ്പന്‍ വിനോദ് നിര്‍മ്മിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തില്‍ നഴ്സിന്റെ വേഷത്തിലാണ് മറിയം എത്തിയത്. ഹൃദയം നിറഞ്ഞ ജന്മദിനാശംസകളോടെ ഞങ്ങളും.FC