ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയോട് ക്യാമറമാന് പ്രണയം.. പിന്നെ സംഭവിച്ചത് മറ്റൊരു ക്യാമറയില്‍……
ഇഷ്ടം ആരോടും തോന്നാം അത് തുറന്നു പറയാനുള്ള ചങ്കൂറ്റമാണ് വേണ്ടത്, ആ ചങ്കൂറ്റം കാണിച്ചിരിക്കുകയാണ് നടി വൈഷ്ണവിയുടെ മുന്നില്‍ ക്യാമറാമാന് രാഘവ്,
ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവി വേണുഗോപാലിനെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത്. വൈഷ്ണവി തന്നെയാണ് ഈ സ്നേഹ നിമിഷങ്ങളുടെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വൈഷ്ണവിയുടെ ദീര്‍ഘകാല സുഹൃത്തായ രാഘവ് നന്ദകുമാറാണ് താരത്തെ ഫോട്ടോഷൂട്ടിനിടയില്‍ പ്രൊപ്പോസ് ചെയ്തത്.
‘ഫോട്ടോഷൂട്ട് പെട്ടന്ന് ‘വില്‍ യു മാരി മി’ നിമിഷങ്ങളായി കഴിഞ്ഞാല്‍ എന്ത് പറ്റും? ഞാന്‍ യെസ് പറഞ്ഞു.”-പ്രൊപ്പോസ് വീഡിയോ പങ്കുവച്ച് വൈഷ്ണവി കുറിച്ചു. 2018 ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തുടര്‍ന്ന് ജൂണ്‍, കേശു ഈ വീടിന്റെ നാഥന്, ജനഗണമന എന്നിവയുള്‍പ്പെടെ അഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചു. മോഡലിങ് രംഗത്തും സജീവമാണ്. എന്തയാലും ഈ സ്നേഹം എന്നും കൊടുക്കാന്‍ രാഘവിനു കഴിയട്ടെ. FC