നീരുവെച്ച മുഖം.. ചീര്‍ത്ത ചുണ്ടുകള്‍ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ നടി ശ്രുതി ഹാസനാണ് രോഗമറിയാതെ……
ഈ ഒരവസ്ഥ എന്തുകൊണ്ടെന്നാണ് എല്ലാവരും ചോദിക്കുന്നത്.. ആരാധകരെ ആശങ്കയിലാഴ്ത്തി നടി ശ്രുതി ഹാസന്റെ പുതിയ ചിത്രങ്ങള്‍. നീരുവച്ച മുഖവും തടിച്ച ചുണ്ടുകളും വീര്‍ത്ത കണ്ണുകളുമായി ഇരിക്കുന്ന സെല്‍ഫി ചിത്രങ്ങളാണ് ശ്രുതി ഹാസന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. താന്‍ കടന്നുപോകുന്ന ചില അവസ്ഥകളുടെ അടയാളമാണ് ഈ ചിത്രങ്ങളെന്നാണ് ശ്രുതി ഹാസന് പറയുന്നത്.
”മികച്ച സെല്‍ഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്… ഫൈനല്‍ കട്ടില് എത്താത്തവ ഇതാ.. ബാഡ് ഹെയര്‍ ഡെ, പനി, സൈനസ് മൂലം മുഖം വീര്‍ത്ത ദിവസം, ആര്‍ത്തവ വിരാമ ദിവസം… ഇവയും നിങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”ശ്രുതി ഹാസന് കുറിച്ചു. ഫോട്ടോ വൈറലായതോടെ ആരാധകരില്‍ ചിലര്‍ ശ്രുതിയുടെ ആരോഗ്യത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും കാര്യങ്ങള്‍ പഴയതുപോലെയായെന്നും ശ്രുതി ഒരു ആരാധികയുടെ കമന്റിന് മറുപടിയായി പറഞ്ഞു.
സലാറാണ് ശ്രുതി ഹാസന്റെ ഏറ്റവും പുതിയ സിനിമ. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാകും ശ്രുതി എത്തുക. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. FC