പ്രണവിനെ കടത്തിവെട്ടി ടോവിനോ തോമസ്.. കണ്ടില്ലേ കുത്തനെയുള്ള പാറക്കെട്ടില്‍ ജീവന് പണയം വെച്ച് …..
മലയാള നടന്മാരില് സാഹസികത ഇഷ്ടപ്പെടുന്നവര്‍ പ്രണവിന് പിന്നാലെ കൂടിവരികയാണ് ഇപ്പോഴിതാ ടോവിനോയുടെ മലകയറ്റം വൈറലായിരിക്കുന്നു, സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളി, കല്‍ക്കി പോലുള്ള ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയുടെ വീഡിയോകള്‍ മുന്‍പ് വൈറലാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, ചെങ്കുത്തായ പാറക്കെട്ടിലേക്ക് സാഹസികമായി വലിഞ്ഞുകയറുന്ന ടൊവിനോയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു ടൊവിനോയുടെ ഈ സാഹസം. ഡ്യൂപ്പിന്റെയോ വിഎഫ്എക്സിന്റെ സഹായം തേടാതെ മല ഒറ്റയ്ക്ക് കയറാന്‍ ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഏറെ അപകടം നിറഞ്ഞ മല നിരകളിലൂടെയാണ് ടൊവിനോ കയറിപ്പോകുന്നത്. ഇയാള്‍ ശരിക്കും സൂപ്പര്മാന് തന്നെ, റിയല്‍ മിന്നല്‍ മുരളി എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. FC