നടി അശ്വതിയും വീണനായരും കണ്ടുമുട്ടിയത് ദുബായില്‍.. 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം.. കെട്ടിപിടുത്തവും ചുംബനവും..
ആ മോനോഹരമുഹൂര്ത്തത്തെ ഇങ്ങനെയല്ലാതെ എങ്ങനെ വരവേല്‍ക്കാന്‍.,. കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അമല എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചും അല്‍ഫോന്‍സാമ്മയെ അവതരിപ്പിച്ചും പ്രേക്ഷക പ്രീതിനേടിയ അശ്വതി ഭര്‍ത്താവിനൊപ്പം യുഎഇയിലാണ്, സിനിമ സീരിയലുകളില്‍ നിറഞ്ഞു നില്ക്കുന്ന ബിഗ് ബോസ് താരം കൂടിയായ വീണ നായരും അശ്വതിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. സൗഹൃദം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇരുവരും തുടരുന്നത് സോഷ്യല്‍മീഡിയ വഴിയും മറ്റുമാണ്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. വീണ ദുബായ് വിസിറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ എയര്‍പോട്ടില്‍ സ്വീകരിക്കാന്‍ അശ്വതി എത്തിയിരുന്നു. സുഹൃത്തിനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം റീയൂണിയന്റെ വീഡിയോ പങ്കിട്ട് അശ്വതി പങ്കുവെച്ചിട്ടുണ്ട്. നീണ്ട പതിനഞ്ച് വര്‍ഷത്തെ ബന്ധം എന്നാണ് വീണ അശ്വതിയുമായുള്ള സൗഹൃദത്തെ വിശേഷിപ്പിച്ചത്. തന്റെ പ്രിയ കൂട്ടുകാരിയെ ദൈവം തന്ന സമ്മാനം എന്നാണ് വീണ വിശേഷിപ്പിച്ചത്.
ചില സൗഹൃദങ്ങള്‍ ദൈവം സമ്മാനിച്ചതാണ്. എപ്പോഴും നീ എനിക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് അച്ചുമ്മ. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ സൗഹൃദ കഥ എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. 15 വര്‍ഷം ആയിരിക്കുന്നു. വന്നതിന് നന്ദി അച്ചു. ജെറിന് ചേട്ടാ താങ്ക് യൂ എന്നാണ് വീണ കുറിച്ചത്. അങ്ങനെ ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടി എന്നാണ് അശ്വതി കുറിച്ചത്. FC