ആടയാഭാരണങ്ങളില്ല ചമയങ്ങളില്ല ആകെയുള്ളത് വട്ടപ്പൊട്ട്.. കവിയൂര്‍ പൊന്നമ്മയെ കണ്ടോ.. ആനിയും കുടുംബവും പോയപ്പോള്‍…
അമ്മയെന്നാല്‍ ആദ്യം ഓര്‍മ്മവരുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാണ് അതുകഴിഞ്ഞേ മറ്റു നടിമാര്‍ക്ക് ആരാധകര്‍ സ്ഥാനം നല്‍കിയിട്ടുള്ളൂ ആ ‘അമ്മ ഇപ്പോള്‍ പ്രായാധിക്യം കാരണം സിനിമയില്‍ സജീവമല്ലാതെ വിശ്രമിക്കുകയാണ്, കവിയൂര്‍ പൊന്നമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് സംവിധായകന് ഷാജി കൈലാസ്.
കുടുംബസമേതം ഭാര്യ ആനി, നിര്‍മ്മാതാവ് ആല്വിന് ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഷാജി കൈലാസ് കവിയൂര്‍ പൊന്നമ്മയെ കാണാനെത്തിയത്. ”എന്റെ പ്രിയപ്പെട്ട പൊന്നുഅമ്മയോടൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഏറെ അനുഗ്രഹീതമായ നിമിഷങ്ങളാണിത്. സര്‍വ ശക്തന് എന്റെ ‘പൊന്‍’അമ്മയ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നല്കി അനുഗ്രഹിക്കട്ടെ.ഷാജി കൈലാസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം ആറര പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ് ഇപ്പോള്‍. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറില്പരം സിനിമകളിലാണ് പൊന്നമ്മ അഭിനയിച്ചിട്ടുള്ളത്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
2021 ല്‍ റിലീസ് ചെയ്ത ‘ആണു പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. അമ്മക്ക് ആയൂരാരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ട്. FC