അപകടത്തില്‍ തളര്‍ന്നിരിക്കുന്ന ജഗതിയുടെ കോമഡി ചെയ്ത് ഭാവന ഒപ്പം മറ്റൊരു നടിയും..
![](https://filmcourtonline.com/wp-content/uploads/2022/05/bhavana-shilpa.jpg)
പകരം വെക്കാന്‍ ആരുമില്ലാത്ത നടന് ജഗതിക്കു വന്ന ദുര്‍വിധി ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കാം. പതിറ്റാണ്ടുകള്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഓരോ നര്‍മ്മവും മലയാളികള്‍ക്ക് മനഃപാഠം ആണ്, ഇപ്പോഴിതാ നടി ഭാവനയുടെ ഒരു റീല്‍സ് തരംഗമാകുന്നു.. ഇന്‍സ്റ്റഗ്രാമില്‍ സജീവമായി നില്ക്കുന്ന താരം കൂടിയാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പലപ്പോഴും തരംഗമായി മാറാറുണ്ട്. ഭാവന പങ്കുവെച്ച ഒരു റീല്‍സ് വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ‘മുത്താരംകുന്ന് പി ഒ’ എന്ന സിനിമയിലെ രംഗത്തിന്റെ റീല്‍സ് ചെയ്യാന്‍ നടിയും സുഹൃത്തുമായ ശില്പ ബാലയാണ് ഭാവനയ്ക്ക് കൂട്ട്.
ജഗതിയുടെ രംഗം ഭാവന ചെയ്തപ്പോള്‍ മുകേഷിന്റെ രംഗം ശില്പ ബാലയ്ക്കാണ്. വളരെ രസകരമായിട്ടാണ് റീല്‍സ് വീഡിയോ ഇരുവരും ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള സിനിമയില്‍ ഭാവന നായികയാകുന്നുമുണ്ട്. ഭാവനയും ജഗതിയും എല്ലാം ഉള്ളപ്പോള്‍ മലയാള സിനിമക്കും ഒരൈശ്വര്യമായിരുന്നു, ഇനിയും ഇത്തരം റീല്‍സ് പ്രതീക്ഷിക്കുന്നു ഭാവന നിങ്ങളില്‍ നിന്ന് FC