നയന്‍ താരയും വിഘ്നേഷും വിവാഹശേഷം ആദ്യം നടത്തിയത് തിരുപ്പതി ക്ഷേത്ര ദര്‍ശനം വീഡിയോ ഇതാ..
വിവാഹശേഷം തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തി ദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും. വിഘ്നേഷിന്റെ കൈപിടിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയന്‍താരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തില്‍ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചതോടെ വേദി മാറ്റുകയായിരുന്നു. ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കിയും നയനും വിവാഹിതരായത്. 2015ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇവര്‍ പ്രണയത്തിലായത്. വിവാഹം അവിടെ വെച്ചുനടത്താന്‍ കഴിയാത്തതില്‍ അധീവ ദു:ഖിതരായിരുന്നു ഇരുവരും ആ ക്ഷീണം ഈ ദര്‍ശനത്തോടെ തീര്‍ത്തെന്നാണ് പറയുന്നത്…. ദൈവാനുഗ്രഹമുണ്ടാകട്ടെ നവദമ്പതികള്‍ക്ക് FC