മോഹന്‍ ലാലിന്റെ ഭാഗ്യനായികയുടെ കുട്ടിക്കാല ഫോട്ടോ.. ആളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ ??
ചില ജോഡികളെ നമ്മള് വല്ലാതെ ആസ്വദിക്കും, ആരാധിക്കും അത്തരത്തില്‍ മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന താര ജോഡികളാണ് മീനയും മോഹന്‍ലാലും, അവരഭിനയിച്ച സകല ചിത്രങ്ങളും സൂപ്പര്‍ ഡ്യൂപ്പര്‍ ആണ്, 1997 ല്‍ വര്‍ണ്ണപകിട്ടില്‍ തുടങ്ങിയ മീന മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ബാക്കി ഹിറ്റുകള്‍ ഇവയൊക്കെയാണ് ഉദയനാണ് താരം, മിസ്റ്റര്‍ ബ്രഹ്മചാരി, നാട്ടുരാജാവ്, ഒളിമ്പ്യന്‍ അന്തോണി ആദം ,ചന്ദ്രോത്സവം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍, അവസാനം ഇറങ്ങിയ ബ്രോ ഡാഡി വരെ പൊളിക്കാന്‍ ഹിറ്റുകളാണ്..
മീനയുടെ ഒരുകുട്ടിക്കാല ചിത്രമാണ് പുറത്തുവന്നത് ആളെ സത്യത്തില്‍ മനസ്സിലാകില്ല എന്നാല്‍ കഥ മുഴുവന്‍ കേട്ട് ചരിഞ്ഞും മറിഞ്ഞും നോക്കിയാല്‍ ആള് മീനയാകും, മലയാളത്തില്‍ നിന്നുമാത്രമാണ് മീനയ്ക്ക് അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചത് എന്ന് വേണമെങ്കില്‍ പറയാം, കാരണം മറ്റു ഭാഷകളില്‍ കിട്ടിയ വേഷങ്ങളധികവും ഗ്ളാമറസ് ആയിരുന്നു, മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ഒപ്പം എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ഭാഗ്യ നായിക കൂടിയാണ് മീന എന്നാണ് സിനിമ ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്നതു തന്നെ. കുഞ്ഞായിരിക്കുമ്പോള്‍ പല ഭാവങ്ങളിലുള്ള മീനയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. FC