സിനിമയില്ലെങ്കിലും ജയറാം ജീവിക്കും – ആനയും, ചെണ്ടയും, പശുവും……
നല്ല ശീലങ്ങള്‍, കഠിനാധ്വാനം മിണ്ടാപ്രാണികളോട് കൂട്ട്, സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ഒരു പശുവിനെ വാങ്ങി അപ്പനെ ഏല്‍പ്പിക്കുന്നുണ്ട് അപ്പനെ നന്നാക്കാന്‍ അപ്പന് നന്നായോ ഇല്ല. എന്നാല്‍ അവിടെത്തുടങ്ങിയ പശുവിനോടുള്ള പ്രണയം എന്ന് 100 പശുക്കളുടെ ഉടമയാക്കിയിരിക്കുകയാണ് ജയറാമിനെ, സിനിമയില്ലെങ്കിലും ചാണകം വിറ്റും താരത്തിന് ജീവിക്കാം, ക്ഷീരകര്‍ഷകനായ ജയറാമിനെ പോലെ മറ്റ് പണമുള്ള താരങ്ങളും കൃഷിയിലേക്കിറങ്ങിയാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലും വിഷരഹിത വിഭവങ്ങളും ലഭിക്കും.
പലതരം കമ്പങ്ങളാണ് ജയറാമിന്, ചെണ്ട, ആന ഇപ്പോഴിതാ പശുവും, കൃഷിയിലും പശുവളര്‍ത്തലിലും ഒരു കൈ നോക്കി നടന് ജയറാം (Jayaram). പെരുമ്പാവൂര്‍ തോട്ടുവയിലെ ജയറാമിന്റെ ആറേക്കര്‍ ഫാമാണ് ശ്രദ്ധേയമാകുന്നത്. ഇത്തവണ മികച്ച കര്‍ഷകനുള്ള പ്രത്യേക ആദരവും ജയറാമിന് കൃഷി വകുപ്പ് നല്കി. ആനന്ദ് എന്നാണ് ഫാമിന് നല്കിയ പേര്. 100 പശുക്കളാണ് ഫാമിലുള്ളത്. പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും സമൃദ്ധമായി വളരുന്നു. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍. വെച്ചൂര്‍, ജഴ്സി പശുക്കളും ഫാമില്‍ വളരുന്നു. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്.
ശാസ്ത്രീയമായ രീതിയിലാണ് മാലിന്യസംസ്കരണം. സ്വതന്ത്രമായി മേയാന്‍ വിട്ടാണ് പശുക്കളെ വളര്‍ത്തുന്നത്. ഫാമിന് പുറമെ നെല്ല്, തെങ്ങ് കൃഷിയും ജയറാം നടത്തുന്നു. കൃഷിവകുപ്പിന്റെ കാര്‍ഷിക പുരസ്കാരവും ഇക്കുറി ലഭിച്ചു. കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ജയറാമിനെ പ്രത്യേകം ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജയറാം നിങ്ങളുടെ നല്ല മനസ്സിന് നന്ദി FC